ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻതൂക്കം. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇന്ത്യയേക്കാൾ 16 റൺസ് പിറകിലാണ് ഇപ്പോഴും ആതിഥേയർ.
ഇന്ത്യക്ക് വേണ്ടി അശ്വിൻ, ഉനദ്കട്ട്, മുഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ എന്നിവരാണ് വിക്കറ്റുകൾ വീഴ്ത്തിയത്. 37 റൺസുമായി ബാറ്റിംഗ് തുടരുന്ന ഓപ്പണർ സാകിർ ഹസൻ ഒഴികെ മറ്റ് ബംഗ്ലാദേശ് ബാറ്റർമാർ നിരാശപ്പെടുത്തി. സാകിറിനൊപ്പം റണ്ണൊന്നുമെടുക്കാതെ ലിട്ടൺ ദാസ് ആണ് ക്രീസിൽ.
നേരത്തേ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 227 റൺസിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 314 റൺസ് നേടിയിരുന്നു. ഇതോടെ ഇന്ത്യക്ക് മത്സരത്തിൽ 87 റൺസിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടാൻ സാധിച്ചിരുന്നു.
Comments