ദിവസവും ഉരുളക്കിഴങ്ങ് കഴിച്ചാൽ പണി പാളുമോ? അറിയാം..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും ഉരുളക്കിഴങ്ങ് കഴിച്ചാൽ പണി പാളുമോ? അറിയാം..

Health and Nutrition Benefits of Potatoes

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2022, 02:26 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ആഹാര പ്രേമികൾക്ക് പ്രിയപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. കറിയായും ഉപ്പേരിയായും മെഴുക്കുപുരട്ടിയായുമെല്ലാം ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നവരുണ്ട്. ഇവ വറുത്തെടുത്ത് ഫ്രഞ്ച് ഫ്രൈസായും ചിപ്‌സായും അകത്താക്കുന്നവരും കുറവല്ല. ഉരുളക്കിഴങ്ങിനോട് വല്ലാത്തൊരു താൽപര്യമാണ് പൊതുവെ ഭക്ഷണ പ്രേമികൾ കാണിക്കാറുള്ളത്. എന്നാൽ ഇത്തരത്തിൽ ഉരുളക്കിഴങ്ങ് ദിവസവും കഴിക്കുന്നത് ശരീരത്തിന് നല്ലതാണോ? നോക്കാം..

ഉരുളക്കിഴങ്ങ് വേവിച്ച് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. മിതമായ അളവിൽ അധികം ഉപ്പ് ചേർക്കാതെ ഉരുളക്കിഴങ്ങ് ദിവസവും കഴിക്കാവുന്നതാണ്. പോഷക സമ്പന്നമായ പദാർത്ഥമായതിനാൽ ഇത് ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ ഫ്രഞ്ച് ഫ്രൈസ് ആരാധകരും ചിപ്‌സ് പ്രേമികളും ദിവസവും അതുതന്നെ കഴിച്ചാൽ പണി പാളുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഓരോരുത്തരുടെയും ശരീര പ്രകൃതിയനുസരിച്ചാണ് ഇത് ദോഷകരമായി ബാധിക്കുക. ചിലർക്ക് അനാരോഗ്യകരമായ രീതിയിൽ വണ്ണം വയ്‌ക്കുന്നതിനും ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂടുന്നതിനുമെല്ലാം ഇത് കാരണമാകും. അതിനാൽ ഒരു കാരണവശാലും ഫ്രഞ്ച് ഫ്രൈസും ഉരുളക്കിഴങ്ങ് ചിപ്‌സും ദിവസേന കഴിക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം ഉപ്പും എണ്ണയും കുറച്ച് വേവിച്ച ഉരുളക്കിഴങ്ങ് ദിവസവും അകത്താക്കാം.

വിറ്റമിൻ സി, ബി6, മഗ്നീഷ്യം, ഫോസ്ഫറസ്, ഫൈബർ, പ്രോട്ടീനുകൾ എന്നിവ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഫ്‌ളവനോയിഡുകളും ഫെനോളിക് ആസിഡും അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ് ആന്റി-ഓക്‌സിഡന്റുകളുടെ കലവറയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉരുളക്കിഴങ്ങ് സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന പ്രത്യേകതരം അന്നജം ദഹനം സുഗമമാക്കാനും ഗുണം ചെയ്യും. അതിനാൽ മിതമായ അളവിൽ ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യപരമാണ്.

Tags: benefitsPotatoes
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയുടെ കുടുംബമൊന്നാകെ ജീവനൊടുക്കാൻ ശ്രമിച്ചു; അച്ഛനും മകളും മരിച്ചു

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies