കൊച്ചി: മദ്യ ലഹരിയിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. എറണാകുളം പറവൂർ നന്ത്യാട്ടുകുന്നത്താണ് സംഭവം. കൂട്ടുകാട് സ്വദേശി കെ.എൻ ബാലചന്ദ്രൻ ആണ് മരിച്ചത്. 37 വയസായിരുന്നു.
പ്രതി നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെ പോലീസ് പിടികൂടി. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം നടന്നത്. ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു.
തർക്കം പിന്നീട് കയ്യാങ്കളിയിലേയ്‌ക്ക് മാറി. ഇതോടെ ബാലചന്ദ്രനെ മുരളീധരൻ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments