പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്നനൃത്തം കളിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
നാല് മാസം മുൻപുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിലവിൽ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്നിലെ സജീവ സാന്നിദ്ധ്യമാണ് ഷിനിൽ. ഇതിനിടെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വീടിനടുത്തുള്ള സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞു കൊണ്ടായിരുന്നു നൃത്തം. ഷിനിലിനൊപ്പം മദ്യപിച്ച് സുഹൃത്തുക്കളും നൃത്തം കളിക്കുന്നുണ്ട്.
നാല് മാസം മുൻപ് നടന്ന സംഭവത്തിൽ അന്ന് തന്നെ ഷിനിലിനെ പ്രാദേശിക നേതൃത്വം ശാസിച്ചിരുന്നു. എന്നാൽ ഇതിന് ശേഷമാണ് ഇയാളെ ബ്ലോക്ക് സെക്രട്ടറിയായി നിയോഗിച്ചത്.ലഹരിവിരുദ്ധ ക്യാമ്പെയിന് പിന്നാലെ ബാറിൽ പോയി മദ്യപിച്ചതിന് നേമത്തെ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നാണക്കേടിൽ നിന്നും പാർട്ടി തലയൂരുന്നതിന് മുൻപാണ് ഷിനിലിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ലഹരിയ്ക്കെതിരെ ക്യാമ്പെയ്ൻ നടത്തുന്ന ഡിവൈഎഫ്ഐ ആദ്യം പാർട്ടി പ്രവർത്തകർക്കുള്ളിൽ ബോധവത്കരണം നടത്തണം എന്നാണ് ഉയരുന്ന വിമർശനം.
Comments