കൊച്ചി: കൂത്താട്ടുകുളത്ത് ചക്ക ലേലത്തിൽ പോയത് പൊന്നും വിലയ്ക്ക്. കൂത്താട്ടുകുളം കാർഷിക ലേല വിപണിയിൽ ഒരു ചക്കയ്ക്കാണ് ആവശ്യക്കാർ ഏറിയത്. ലേലം മുറുകിയതോടെ 1010 രൂപയ്ക്കാണ് ചക്ക കിഴക്കേക്കൂറ്റ് വീട്ടിൽ ചാക്കോച്ചൻ സ്വന്തമാക്കിയത്.
എല്ലാ ചൊവ്വാഴ്ചയും കൂത്താട്ടുകുളത്ത് കാർഷിക വിളകളുടെ ലേലം നടക്കാറുണ്ട്. വളർത്തു മൃഗങ്ങൾ, പച്ചക്കറികൾ ഉൾപ്പടെ എന്തും ഇവിടെ ലേലത്തിൽ വയ്ക്കാം. കർഷകർക്കു ന്യായമായ വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009 ൽ ലേല വിപണി ആരംഭിച്ചത്.
Comments