നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയ്‌ക്കൊപ്പം റെക്കോഡ് വാരിക്കൂട്ടി ഡേവിഡ് വാർണർ ; ഓസീസ് ബാറ്റിംഗ് കരുത്തന്റെ നേട്ടങ്ങളിങ്ങനെ
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നൂറാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറിയ്‌ക്കൊപ്പം റെക്കോഡ് വാരിക്കൂട്ടി ഡേവിഡ് വാർണർ ; ഓസീസ് ബാറ്റിംഗ് കരുത്തന്റെ നേട്ടങ്ങളിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2022, 04:46 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: ഓസീസ് ബാറ്റിംഗ് പ്രതിഭ ഡേവിഡ് വാർണറുടെ 100-ാം ടെസ്റ്റിൽ ചരിത്രം കുറിച്ച് റെക്കോഡുകളും. മെൽബൺ ക്രിക്കറ്റ് മൈതാനത്തെ ത്രസിപ്പിച്ച, എല്ലാ വിമർശകർക്കും ബാറ്റ് കൊണ്ട് മറുപടി നൽകിയ ഇന്നിംഗ്‌സിലാണ് പല റെക്കോഡുകൾ വാർണർ തിരുത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് 255 പന്തിൽ വാർണർ 200 റൺസെടുത്ത് നോർച്ചേയുടെ പന്തിൽ പുറത്തായത്. ആദ്യ ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 189 റൺസിൽ എല്ലാവരും പുറത്തായ ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 8 വിക്കറ്റിന് 575 എടുത്ത് ഡിക്ലയർ ചെയ്തു. ഓസീസിനായി മുൻ നായകൻ സ്റ്റീവൻ സ്മിത്ത് 85 നേടിയപ്പോൾ അലെക്‌സ് ക്യാരി 111 റൺസ് നേടി ടീമിന് കരുത്തായി. ട്രാവിസ് ഹെഡ് 51 റൺസും നേടി. രണ്ടാമിന്നിംഗ്‌സിൽ മൂന്നാം ദിവസം സന്ദർശകർ 1 വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലാണ്.

ഉശിരൻ ഇരട്ട സെഞ്ച്വറിയുമായി കൂൾ വാർണർ മൈതാനത്ത് പന്തുകളെ ബൗണ്ടറി കടത്തി തീപാറിച്ചു. 100-ാം ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഓസീസ് താരമെന്ന അപൂർവ നേട്ടമാണ് വാർണർ സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നൂറാം ടെസ്റ്റിൽ സെഞ്ച്വറി എന്ന നേട്ടം കൊയ്യുന്ന 10-ാമത്തെ താരമായും വാർണർ മാറി. ഓപ്പണർ എന്ന നിലയിൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരവും വാർണർ തന്നെ.

നൂറാം ടെസ്റ്റിൽ വാർണർ തന്റെ കരിയറിലെ 8000 റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ തികച്ചതാണ് സുപ്രധാനമായ ഒരു നാഴികക്കല്ല്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 17,000 റൺസും ഇതേ ടെസ്റ്റിലാണ് തികച്ചത്. നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി 340 അന്താരാഷ്‌ട്ര മത്സരങ്ങളാണ് വാർണർ കളിച്ചത്. 421 ഇന്നിംഗ്‌സുകൾ കളിച്ചു കഴിഞ്ഞ വാർണർ 17,023 റൺസാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

നിലവിൽ 46.41 ശരാശരിയിൽ 8122 റൺസ് ടെസ്റ്റിൽ നേടിക്കഴിഞ്ഞു. ടെസ്റ്റിൽ മാത്രം 25 സെഞ്ച്വറികളും 34 അർദ്ധ സെഞ്ച്വറികളുമാണ് വാർണറുടെ പേരിലുള്ളത്. ഏറ്റവും ഉയർന്ന സ്‌കോർ 335ന് നോട്ടൗട്ട് എന്നതും ഡോൺ ബ്രാഡ്മാന് ശേഷമുള്ള ഓസീസ് ക്രിക്കറ്റിലെ റെക്കോർഡാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി വാർണർ ഇതുവരെ 45 സെഞ്ച്വറികളും 85 അർദ്ധ സെഞ്ച്വറികളും നേടി തന്റെ ലോകോത്തര മികവ് തെളിയിക്കു ന്നതോടൊപ്പം ഓസീസിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററാണെന്ന് തെളിയിക്കുകയാണ്.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

രാമക്ഷേത്രത്തിനെതിരായ വ്യാജപ്രചാരണം പൊളിഞ്ഞു; ‘കാണാതായ’ 200 കിലോ വെള്ളി സുരക്ഷിതം, ട്രസ്റ്റ് രേഖകൾ ശരിവെച്ച് എസ്‌ഐടി

പുകയില്ല… കാർബണില്ല… വികസനത്തിന്റെ വേഗം മാത്രം; ‘മേക്ക് ഇൻ ഇന്ത്യ’യുടെ മറ്റൊരു പൊൻതൂവൽ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പരീക്ഷണം വിജയം

‘ജോലി ഉറപ്പ്’ പറഞ്ഞ് ലക്ഷങ്ങൾ തട്ടി; നാവികസേനയിലെ കമാൻഡർ ചമഞ്ഞ് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

കാവലാളാണ് കള്ളനെങ്കിൽ? കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ സ്വർണം കാണാതായി; മോഷണത്തിന് പിന്നിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെന്ന് വിവരം

വനത്തിലേക്ക് ‘അഡ്വഞ്ചർ’… ഒടുവിൽ രക്ഷാപ്രവർത്തനവും കേസും; വിലങ്ങാട് വനത്തിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ നടപടി

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേൽക്കും

ഇന്ത്യയിലേക്ക് ജാപ്പനീസ് പ്രധാനമന്ത്രി; മോദിയുമായി നിര്‍ണായക കൂടിക്കാഴ്ച, വ്യാപാര-പ്രതിരോധ സഹകരണത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

വെനസ്വേലയെ നടുക്കി ഭൂകമ്പം; മരണം 589 ആയി, 50,000 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സഹായവുമായി ഇന്ത്യയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies