ന്യൂഡൽഹി: ചൈന ഉൾപ്പെടെ ആറ് രാജ്യങ്ങളിൽ നിന്നും എത്തുന്ന യാത്രക്കാർക്ക് അടുത്ത ആഴ്ച മുതൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈനയ്ക്ക് പുറമെ ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലൻഡ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർക്കാണ് പരിശോധനാ ഫലം കൈവശം കരുതേണ്ടത് നിർബന്ധമാക്കുന്നത്.
72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാഫലത്തിന് പുറമെ എയർ സുവിധ ഫോം പൂരിപ്പിക്കുകയും വേണം. അടുത്ത ആഴ്ച മുതൽ ഇത് നിർബന്ധമാക്കിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പരിശോധന നടത്തിയ 6000 പേരിൽ 39 രാജ്യാന്തര യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.
Comments