കളിക്കളത്തിലെ ചക്രവർത്തി; യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികൻ; മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ ഇതിഹാസം; ഒരൊറ്റ പേര് പെലെ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കളിക്കളത്തിലെ ചക്രവർത്തി; യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികൻ; മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടങ്ങൾ സ്വന്തമാക്കിയ ഇതിഹാസം; ഒരൊറ്റ പേര് പെലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 08:28 am IST
Facebook
Twitter
WhatsAppTelegram

ബ്രസീലിലെ മൂന്ന് ഹൃദയം എന്നർത്ഥം വരുന്ന ട്രെസ് കോറക്കോസിലെ പ്രൊഫഷണൽ ഫുട്‌ബോളറായിരുന്ന ജോവോ റാമോസ് ഡോ നാസിമെൻ്‌റോ ഡൊണീഞ്ഞ്യോവിനും ഭാര്യ സെലെസ്‌റ്റേ അരാന്റസിനും 1940 ഒക്ടോബർ 23 ന് ഒരു കുഞ്ഞുപിറന്നു. പേര് എഡ്‌സൺ അറാന്റെസ് ദൊ നാസിമെന്റോ. നാട്ടിലെ പേര് കേട്ട ഫുട്‌ബോൾ കളിക്കാരനായിരുന്ന എഡ്‌സണിന്റെ അച്ഛന് അങ്ങനെയിരിക്കെ പരിക്ക് പറ്റി. ഇനിയൊരിക്കലും ഫുട്‌ബോൾ കളിക്കാനാകാത്ത വിധത്തിലുള്ള ഗുരുതരമായ പരിക്ക്. അല്ലലില്ലാതെ ജീവിച്ചിരുന്ന ആ കുടുംബത്തിലേക്ക് പൊടുന്നനെ ദാരിദ്ര്യത്തിന്റെ വിളിയെത്തി. വീട്ടിലെ കഷ്ടപാടുകൾ കുഞ്ഞിലേ സ്വയം മനസിലാക്കിയ എഡ്‌സൺ വിശപ്പകറ്റാൻ നിലക്കടല വിൽപ്പന ആരംഭിച്ചു. ഇടതു കൈയ്യിൽ പന്തും വലതുകയ്യിൽ നിലക്കടലയുമായി നഗ്നപാദനായി എഡ്‌സൺ വിമാനത്താവളത്തിന്റെ പരിസരത്ത് കടലവിൽപ്പന ആരംഭിച്ചു.

അങ്ങനെ ആകാശത്തെ കീറിമുറിച്ച് പായുന്ന വിമാനം ദിവസേന കണ്ട് വിമാനം പറത്താനുള്ള ആഗ്രഹം അവനിൽ പതിയെ മുളപൊട്ടി. വലുതാകുമ്പോൾ പൈലറ്റാവണം. ലോകം മുഴുവൻ ചുറ്റണം, കുഞ്ഞു എഡ്‌സൺ മനസിലുറപ്പിച്ചു. എന്നാൽ ആ വർഷം നടന്ന ഒരു ഗ്ലൈഡറിന്റെ അപകടം ആ കുഞ്ഞുമനസിൽ ഭീതിയുണർത്തി. പരിക്കേറ്റ് ചോരയൊലിപ്പിച്ച് കിടക്കുന്ന വൈമാനികരെ കണ്ടതോടെ പൈലറ്റാവുകയെന്ന സ്വപ്‌നം അവൻ ഉപേക്ഷിച്ചു.

കടലവിറ്റും ഷൂ പോളിഷ് ചെയ്തും അവൻ വിശപ്പകറ്റി. അപ്പോഴും ജീവിതം എങ്ങുമെത്തില്ലേ എന്ന് അവൻ ഭയപ്പെട്ടു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ദു:ഖങ്ങൾ മറക്കുന്ന, വിശപ്പ് അറിയാതെയാകുന്ന ഫുട്‌ബോളെന്ന മാന്ത്രിക ലോകത്തേക്ക് എഡ്‌സൺ പ്രവേശിച്ചു. ഏഴാം വയസ് മുതൽ മാന്ത്രിക കാലിനാൽ അവൻ കാണികളുടെ ഹൃദയം കവർന്നു. കാൽപന്തിൽ ഇന്ദ്രജാലം തീർത്ത ആ ഏഴുവയസുകാരൻ എഡ്‌സണെ പിന്നീട് ലോകം സ്‌നേഹത്തോടെ,ആദരവോടെ പെലെയെന്ന് വിളിച്ചു. ഹവായി ദ്വീപിലെ അഗ്നിപർവ്വതങ്ങളുടെ ദേവതയുടെ പേരായ പെലെയെന്നത് ശരവേഗത്തിൽ ഫുട്‌ബോൾ മന്ത്രമായി മാറി.

ഫോണോ, സമൂഹമാദ്ധ്യമങ്ങളോ, ഫാൻസ് ക്ലബോ ഇല്ലാതിരുന്ന ആ കാലത്ത് മുതൽ ഇന്ന് വരെ പെല സ്വന്തമാക്കിയത് കോടിക്കണക്കിന് ഫുട്‌ബോൾ ആരാധകരുടെ ഹൃദയമാണ്. 1.73 മീറ്ററുകാരന്റെ ‘പെലെ ടെച്ച്’ കാണാൻ അങ്ങനെ ലോകം ഉറങ്ങാതെ കാത്തിരുന്നു. പതിനൊന്നാം വയസിൽ ബൗറു മേയർ സ്‌പോൺസർ ചെയ്ത ബോയ്‌സ് ടൂർണമെന്റിലാണ് പെലെ അരങ്ങേറ്റം കുറിച്ചത്. അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്ന ബ്രസീൽ ലോകകപ്പ് ടീമംഗം വാർഡൻ ഡി ബ്രിട്ടോയാണ് പെലെയിലെ മാന്ത്രികനെ ആദ്യമായി തിരിച്ചറിഞ്ഞത്. കളിക്കളത്തിൽ ഗോളടി യന്ത്രമായി മാറിയ പെലെ പതിനഞ്ചാം വയസിൽ ബ്രസീലിലെ സാന്റോസ് ക്ലബിലേക്ക് ചേക്കേറി.

1956 ൽ സാന്റോസിന് വേണ്ടി പെലെ കളത്തിലിറങ്ങി. കീറിപൊളിഞ്ഞ പഴയ ഷൂസും ട്രൗസറും ബനിയനും മാത്രം അണിഞ്ഞ് കളിക്കളത്തിൽ വിസ്മയം തീർത്തിരുന്ന പെല ആദ്യമായി അങ്ങനെ ഫുൾപാന്റും ഷർട്ടും ഷൂസും ധരിച്ചു. ആദ്യം ജൂനിയറായും പിന്നീട് അമച്വർ ടീമിലും അധികം വൈകാതെ ഫുൾ ടീമിലും അദ്ദേഹം ഇടം നേടി. പതിനാറാം വയസിൽ പ്രഫഷനൽ ടീമിലെ സ്ഥിരാംഗമായി മാറി. പതിനേഴാം വയസിലാണ് ദേശീയ ടീമിലെ പത്താം ജഴ്‌സി പെലെയ്‌ക്ക് സ്വന്തമാകുന്നത്.

1958 ൽ ആദ്യ ലോകകപ്പ്. സെമിഫൈനലിൽ ഹാട്രിക്കും ഫൈനലിൽ ഇരട്ട ഗോളും ഉൾപ്പെടെ നാല് മത്സരങ്ങളിൽ നിന്നായി 6 ഗോൾ നേടി കാണികളെ പെലെ അമ്പരപ്പിച്ചു. ആ ഇന്ദ്രജാലം കാണാൻ കാണികൾ തടിച്ചുകൂടി. ശവപ്പെട്ടിക്കുള്ളിൽ നിന്നുപോലും ഗോളടിക്കാൻ കഴിയുമെന്ന വിശേഷണം പെലെയ്‌ക്ക് ലഭിച്ചു. തൊട്ടെടുത്ത വർഷം മുതൽ വിശ്രമം പോലുമില്ലാതെ അദ്ദേഹം കളിക്കളത്തിൽ പോരാടാൻ തുടങ്ങി. 1959ൽ മാത്രം 103 മത്സരങ്ങളിലാണ് പെലെ ഇറങ്ങിയത്. ശരാശരിക്കണക്കിൽ ഓരോ 3 ദിവസവും ഒരു കളി വീതം. കരിയറിലാകെ 1363 കളികളിൽ പെലെ 1279 ഗോൾ നേടിയെന്നാണ് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ കണക്ക്. ബ്രസീലിനായി ഏറ്റവും അധികം ഗോൾ നേടിയതിന്റെ റെക്കോർഡും പെലെയ്‌ക്കാണ്. 92 കളികളിൽ നിന്ന് 77 ഗോളാണ് അദ്ദേഹം നേടിയത്. 20 വർഷത്തെ കരിയറിൽ നിന്ന് മറ്റാർക്കും അവകാശപ്പെടാനില്ലാത്ത അസൂയാവഹമായ നേട്ടങ്ങൾ. 1958,1962,1970 വർഷങ്ങളിൽ ബ്രസീൽ ജഴ്‌സിയിൽ ലോകകപ്പ് ഉയർത്തി. 1962 ൽ ബ്രസീൽ പെലെയെ’ ദേശീയ സ്വത്തായി പ്രഖ്യാപിച്ചു. ഫിഫാ പ്ലെയർ ഓഫ് ദ് സെഞ്ചുറി, ഫിഫാ ഓർഡർ ഓഫ് മെറിറ്റ്: 2004 ,ഐഒസി അത്‌ലറ്റ് ഓഫ് ദി ഇയർ, സൗത്ത് അമേരിക്കൻ ഫുട്‌ബോളർ: 1973,ഫിഫാ ലോകകപ്പ് മികച്ച കളിക്കാരൻ: 1970 ,ഫിഫാ ലോകകപ്പ് മികച്ച രണ്ടാമത്തെ കളിക്കാരൻ: 1958, എന്നീ നേട്ടങ്ങളും പെലെയ്‌ക്ക് സ്വന്തം.

ഫുട്‌ബോളിലെ നേട്ടങ്ങൾ മാത്രമല്ല പെലെയ്‌ക്ക് സ്വന്തമായിട്ടുള്ളത്. 1967 ൽ ഒരു യുദ്ധം തന്നെ നിർത്തിവെപ്പിച്ച മാന്ത്രികനാണ് പെലെ. തന്റെ മാതൃക്ലബായ സാന്റോസിന്റെ ലോകപര്യടനത്തിന്റെ ഭാഗമായി നൈജീരിയ സന്ദർശിക്കുകയായിരുന്നു പെലെ. ആഭ്യന്തരയുദ്ധം കാരണം ജീവച്ഛവമായ കുറേ മനുഷ്യരേയും പട്ടിണി പാവങ്ങളെയും അദ്ദേഹം കണ്ടു. യുദ്ധം മൂലം 20 ലക്ഷം പേർക്ക് ജീവനും 45 ലക്ഷത്തോളം പേർക്ക് കിടപ്പാടവും നഷ്ടപ്പെട്ടെന്ന് അദ്ദേഹം മനസിലാക്കി. കൊടും പട്ടിണിയിലായ ആ നൈജീരിയയുമായിട്ടായിരുന്നു അന്ന് പ്രദർശന മത്സരം.

പ്രദർശനമത്സരത്തിനായി ലോകം വാഴ്‌ത്തുന്ന ഫുട്‌ബോൾ ഇതിഹാസം പെലെ ജനുവരി 26 ന് ഏത് വിധേനയും പറന്നിറങ്ങണമെന്ന് നൈജീരിയൻ ഭരണകൂടം തീരുമാനിച്ചു. പെലെയിറങ്ങണമെങ്കിൽ വെടി നിർത്തൽ അവസാനിപ്പിക്കണം. തുടർന്ന് 48 മണിക്കൂറിലേക്ക് വെടിനിർത്താൻ സർക്കാരും എതിർ കക്ഷികളും തീരുമാനിച്ചു. 2 വർഷം കിണഞ്ഞ് പരിശ്രമിച്ചിട്ടും നടക്കാനാവാത്ത ഒന്ന് അന്ന് സംഭവിച്ചു. 25,000 ലധികം കാണികളുടെ സാന്നിധ്യത്തിൽ പെലെ ഇരട്ട ഗോൾ നേടി. യുദ്ധം നിർത്തി വെയ്‌ക്കാൻ വരെ അങ്ങനെ പെലെ കാരണമായി. സാന്റോസിന്റെ മത്സരം കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം നൈജീരിയയിൽ യുദ്ധം പൂർണമായും അവസാനിച്ചത് പിന്നീട് ചരിത്രം.

Tags: SpecialPREMIUM
Share
Tweet
SendShare

More News from this section

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies