അമ്മയുടെ വിയോഗമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന; ഹീരാബെന്നിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമ്മയുടെ വിയോഗമാണ് ലോകത്തിലെ ഏറ്റവും വലിയ വേദന; ഹീരാബെന്നിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രമുഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 09:23 am IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിന്റെ മരണത്തിൽ ആദരമർപ്പിച്ച് പ്രമുഖർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തുടങ്ങീ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണെന്ന് അമിത് ഷാ പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ മരണവാർത്ത ഏറെ ദു:ഖത്തോടെയാണ് കേട്ടത്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ സുഹൃത്തും അദ്ധ്യാപികയും അമ്മയാണ്. അമ്മയെ നഷ്ടപ്പെടുക എന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്. കുടുംബത്തിന് വേണ്ടി ഹീരാ ബാ നടത്തിയ പോരാട്ടങ്ങൾ എല്ലാവർക്കും എന്നും പ്രചോദനമാണ്. അവരുടെ ത്യാഗപൂർണവും സന്യാസതുല്ല്യവുമായ ജീവിതം എന്നും നമ്മൾ ഓർമ്മിക്കും. ഈ അവസരത്തിൽ പ്രധാനമന്ത്രിക്കും കുടുംബത്തിനും ഒപ്പം നിൽക്കുന്നു, കോടിക്കണക്കിന് ജനങ്ങളുടെ പ്രാർത്ഥന താങ്കൾക്കൊപ്പമുണ്ട്. ഓം ശാന്തി’ അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

അമ്മയുടെ മരണം ഉണ്ടാക്കിയ വിടവ് നികത്തുക എന്നത് അസാദ്ധ്യമായ കാര്യമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാ ബായുടെ വിയോഗത്തിൽ അതിയായ ദു:ഖമുണ്ട്. അമ്മയുടെ മരണം നികത്താൻ കഴിയാത്ത ശൂന്യതയാണ് ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത്. ഈ സമയം പ്രധാനമന്ത്രിയ്‌ക്കും കുടുംബത്തിനും അനുശോചനം അറിയിക്കുന്നുവെന്നും’ രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

സ്‌നേഹത്തിന്റെും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു ഹീരാബെൻ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. ‘ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബായുടെ മരണം അതിയായ ദു:ഖം ഉണ്ടാക്കുന്ന വാർത്തയാണ്. സ്‌നേഹം, ലാളിത്യം, കഠിനാധ്വാനം, ജീവിതമൂല്യങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം മികച്ച ഉദാഹരണമായിരുന്നു ഹീരാബ. ദൈവം അമ്മയുടെ ആത്മാവിന് ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.’അദ്ദേഹം ട്വീറ്റ് ചെയ്തു.

അമ്മയുടെ മരണം താങ്ങാനാവാത്തതും നികത്താനാവാത്തതുമായ നഷ്ടമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘ഒരു മകനെ സംബന്ധിച്ച് അമ്മയായിരിക്കും അവന്റെ ലോകം. അമ്മയുടെ മരണം മകനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ അമ്മയുടെ മരണം വളരെ ദുഃഖമുണ്ടാക്കുന്നു. അമ്മയുടെ ആത്മാവിന് ശ്രീരാമപാദങ്ങളിൽ സ്ഥാനം ലഭിക്കട്ടെ’ എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഹീരാബെന്നിന്റെ ത്യാഗങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ വളർത്തിയെടുത്തതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുറിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ അമ്മ ഹീരാബെന്നിന്റെ മരണവാർത്ത വളരെ ദുഃഖകരമാണ്. അമ്മയ്‌ക്ക ആദരാഞ്ജലികൾ അർപ്പിക്കുന്നു. ബുദ്ധിമുട്ടേറിയ ജീവിതത്തിനിടയിലും ഹീരാബാ തന്റെ കുടുംബത്തിന് നൽകിയ മൂല്യങ്ങളിലൂടെയാണ് രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ലഭിച്ചതെന്നും’ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

പ്രതിപക്ഷ നേതാക്കളും ഹീരാബെന്നിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഏറെ ദു:ഖകരമായ വാർത്തയാണ്, പ്രധാനമന്ത്രിയോട് അനുശോചനങ്ങൾ അറിയിക്കുന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ കുറിച്ചു. ഹീരാബെന്നിന്റെ ആത്മാവിന് ദൈവം തന്റെ അരികിൽ ഇടെ നൽകട്ടെ എന്നും, കുടുംബാംഗങ്ങൾക്കും പ്രധാനമന്ത്രിക്കും ഈ വിയോഗം താങ്ങാനുള്ള ധൈര്യം ലഭിക്കട്ടെ എന്നുമാണ് പ്രിയങ്ക വദ്ര ട്വീറ്റ് ചെയ്തത്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അനുശോചനം പങ്കുവച്ചിട്ടുണ്ട്. ‘ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, അമ്മ ഹീരാബയുമായി താങ്കൾക്കുള്ള വൈകാരിക ബന്ധം ഞങ്ങൾക്കെല്ലാം അറിയാം. അമ്മയെ നഷ്ടപ്പെട്ട ദുഃഖം താങ്ങാൻ കഴിയാത്തതാണ്. ഞാനും ഈ വാർത്തയിൽ ദുഃഖിതനാണ്. ഈ വാർത്തയിൽ അനുശോചനം അറിയിക്കുന്നു. അമ്മയുമൊത്ത് പങ്കിട്ട നിമിഷങ്ങൾ താങ്കൾക്ക് ഈ സമയം ധൈര്യം നൽകട്ടെ എന്നും’ എം.കെ.സ്റ്റാലിൻ കുറിച്ചു. പ്രധാനമന്ത്രിയുടെ അമ്മയുടെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ഗുജറാത്തിലേക്ക് പോകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

Tags: Narendra ModiHEERA BEN
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies