ഗർഭപാത്രത്തിൽ 6.5 കിലോ ഭാരമേറിയ ട്യൂമർ; വിജയകരമായി നീക്കം ചെയ്ത് കിംസ് ഹെൽത്ത്; ആരോഗ്യ രംഗത്ത് നിർണായക നേട്ടം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗർഭപാത്രത്തിൽ 6.5 കിലോ ഭാരമേറിയ ട്യൂമർ; വിജയകരമായി നീക്കം ചെയ്ത് കിംസ് ഹെൽത്ത്; ആരോഗ്യ രംഗത്ത് നിർണായക നേട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2022, 07:34 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആരോഗ്യരംഗത്ത് വീണ്ടും നിർണായക നേട്ടവുമായി കിംസ്‌ഹെൽത്ത്. ഗർഭപാത്രത്തിലെ ഭാരമേറിയ ട്യൂമർ നീക്കം ചെയ്തു. കൊല്ലം സ്വദേശിനിയായ യുവതിയുടെ ഗർഭപാത്രത്തിൽ നിന്നും 6.5 കിലോ ഭാരമേറിയ ട്യൂമറാണ് നീക്കം ചെയ്തത്.

ശരീരത്തിൽ ഏതെങ്കിലും ഭാഗത്ത് നിയന്ത്രണമില്ലാതെ വളരുന്ന കോശമാണ് ട്യൂമർ. കഴിഞ്ഞ ഒരു വർഷത്തോളം ട്യൂമറുമായി ജീവിച്ച യുവതി അടിവയറ്റിലെ കഠിനമായ വീക്കവും അസഹ്യമായ വേദനയെയും തുടർന്നാണ് കിംസ്‌ഹെൽത്തിൽ എത്തിയത്.
ഒ പിയിലെ പരിശോധനയിലാണ് ഗർഭപാത്രത്തിൽ നിന്നും വളരുന്ന മുഴയാണ് അസഹ്യമായ വേദനയ്‌ക്ക് കാരണമെന്ന് മനസ്സിലായത്. തുടർന്ന് എം ആർ ഐ സ്‌കാൻ മുതലായ വിദഗ്‌ദ്ധ പരിശോധനകൾ നടത്തുകയും, ഗർഭപാത്രം നീക്കം ചെയ്യണമെന്ന നിഗമനത്തിൽ എത്തുകയുമായിരുന്നു. ഏകദേശം ഒമ്പത് മാസത്തോളം പ്രായമായ ഗർഭപാത്രത്തിന്റെ വളർച്ചയുള്ള ട്യൂമർ മൂന്ന് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്.

വളരെ അപൂർവമായി മാത്രമാണ് ഗർഭപാത്രത്തിൽ ഇത്രയും വലിപ്പമുള്ള ട്യൂമർ രൂപപ്പെടുക. ഇത്തരം മുഴകൾ വൃക്ക, വൻകുടൽ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ മറ്റ് അവയങ്ങളെ ബാധിക്കാതെ ഇത്രയും വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്യുക വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. സജിത്ത് മോഹൻ ആർ പറഞ്ഞു.

ഒരു വർഷം മുൻപ് തന്നെ വയറുവേദനയും വീക്കവും അനുഭവപ്പെട്ടിരുന്നെങ്കിലും ആശുപത്രിയിൽ പോകാൻ ഉള്ള ഭയമാണ് രോഗാവസ്ഥ സങ്കീർണമാക്കിയത്. ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗവും സീനിയർ കൺസൾട്ടന്റ് ഡോ റഫീഖ. പി, കൺസൽട്ടൻറ് ഡോ. സജിത്ത് മോഹൻ ആർ, അനസ്തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ വല്ലി അടങ്ങുന്ന മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. സങ്കീർണതകൾ നിറഞ്ഞ ശസ്ത്രക്രിയയ്‌ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി യുവതി ആശുപത്രി വിട്ടു. ഇത്രയും നാൾ അനുഭവിച്ച ബുദ്ധിമുട്ടിന് അറുതി കിട്ടിയ സന്തോഷത്തിലാണ് രോഗിയും ബന്ധുക്കളും.

Tags: hospitaluteruskims health
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

Latest News

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies