'2024ലും രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ഇതേപൊലൊരു യാത്ര ലോകത്ത് ഉണ്ടായിട്ടില്ല': കമല്‍നാഥ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘2024ലും രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി; ഇതേപൊലൊരു യാത്ര ലോകത്ത് ഉണ്ടായിട്ടില്ല’: കമല്‍നാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 12:42 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 2024 തിരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. രാഹുല്‍ ഗാന്ധിയുടെ കുടുംബത്തെ പോലെ രാജ്യത്തിനായി ത്യാഗം ചെയ്ത മറ്റൊരു കുടുംബം ഭാരതത്തിലില്ല. രാജ്യത്തിന് വേണ്ടിയാണ് രാഹുല്‍ ജോഡോ യാത്ര നടത്തുന്നതെന്നും കമല്‍നാഥ് പറഞ്ഞു.

2024ല്‍ പ്രതിപക്ഷത്തിന്റെ മുഖമായല്ല പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടാകും രാഹുല്‍ ഗാന്ധിയെ പരിഗണിക്കുന്നത്. രാഹുല്‍ നടത്തുന്നത് പോലെയുള്ള ഒരു പദയാത്ര ലോക ചരിത്രത്തില്‍ തന്നെയുണ്ടായിട്ടില്ല. അധികാരത്തിനായുള്ള രാഷ്‌ട്രീയമല്ല, ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നതെന്നും കമല്‍നാഥ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍നാഥിന്റെ പ്രതികരണം.

അതേ സമയം ജോഡോ യാത്രയ്‌ക്കെതിരെ സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായി. യാത്രയില്‍ പങ്കെടുക്കില്ലായെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രം എന്നായിരുന്നു യാത്രയെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി.

യാത്രയില്‍ ഉടനീളം പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെ പങ്കെടുപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. എംകെ സ്റ്റാലിന്‍, കമലഹാസന്‍, ആദിത്യാ താക്കറെ തുടങ്ങിയവര്‍ യാത്രയുടെ ഭാഗമായി. എന്നാല്‍ പ്രതിപക്ഷ നിരയിലെ പ്രധാന പാര്‍ട്ടിയായ എസ്പി യാത്രയോടുള്ള നയം വ്യക്തമാക്കിയത് കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് തിരിച്ചടി ആയിരിക്കുകയാണ്.

 

Tags: Rahul Gandhikamalnath
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies