ഉണ്ണിയേട്ടൻ ഫസ്റ്റ്; ആദ്യം പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വീപ് രാജ്യത്തിന്റെ കഥ; പുതുവത്സരം ആദ്യവും അവസാനവും എത്തുന്നത് സമോവയിൽ; കാരണം എന്തെന്നറിയാം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉണ്ണിയേട്ടൻ ഫസ്റ്റ്; ആദ്യം പുതുവത്സരം ആഘോഷിക്കാൻ വെള്ളിയാഴ്ച ഒഴിവാക്കിയ ദ്വീപ് രാജ്യത്തിന്റെ കഥ; പുതുവത്സരം ആദ്യവും അവസാനവും എത്തുന്നത് സമോവയിൽ; കാരണം എന്തെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 07:38 pm IST
FacebookTwitterWhatsAppTelegram

ആഘോഷപൂർവ്വം 2023 നെ വരവേൽക്കുകയാണ് നാമിന്ന്. പുതുവർഷത്തിന്റെ പിറവിക്കായി ചിലർ കാത്തിരിക്കുമ്പോൾ മറ്റ് ചിലർ പുതുവർഷാരംഭം ആഘോഷിച്ചു കഴിഞ്ഞു. ഇന്ത്യൻ സമയത്തിന്റെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ലോകത്തേക്ക് പുതുവർഷം കടന്നെത്തിയത് ഡിസംബർ 31 വൈകുന്നേരം മൂന്നര മണിക്കാണ്. അവസാനം എത്തുന്നത് ജനുവരി ഒന്ന് വൈകുന്നേരം നാലര മണിക്കും. കൗതുകം അല്ലേ. സമയക്രമം അനുസരിച്ച് ആദ്യം പുതുവർഷമെത്തിയ രാജ്യം തെക്കൻ സമുദ്രത്തിലെ സമോവ ദ്വീപാണ്.അവസാനമെത്തുന്നതും സമോവയിലാണ്. ആശയക്കുഴപ്പത്തിലാവേണ്ട. ആദ്യം പുതുവർഷമെത്തുന്ന സ്ഥലവും അവസാനം പുതുർഷമെത്തുന്ന സ്ഥലവും ഒന്നല്ല.ഒരേ പേരുള്ള രണ്ട് സ്ഥലങ്ങളാണവ. രണ്ടാമത് പറഞ്ഞ സമോവ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള സമോവയാണ്.

ആദ്യം പുതുവർഷം ആഘോഷിക്കുന്ന സമോവയും അവസാനം പുതുവർഷം ആഘോഷിക്കുന്ന അമേരിക്കൻ സമോവയും തമ്മിലുള്ള ദൂരം വെറും 80 കിലോമീറ്ററാണ്. പക്ഷേ ഈ പ്രദേശങ്ങൾ തമ്മിലുള്ള സമയ ദൈർഘ്യം 25 മണിക്കൂറും. ആദ്യത്തെ പുതുവർഷാഘോഷം നടക്കുന്ന സമോവയിൽ പുതുവർഷം പിറന്നു കഴിഞ്ഞ് 25 മണിക്കൂർ കഴിയുമ്പോൾ അതായത് ഇന്ത്യൻ സമയം ജനുവരി ഒന്ന്, വൈകുന്നേരം നാലര മണിയോടെ 80 കിലോമീറ്റർ മാത്രം അകലെയുള്ള അമേരിക്കൻ സമോവയിൽ പുതുവർഷം എത്തും. സമയ സഞ്ചാരത്തിന്റെ ഏറ്റവും വലിയ കൗതുകങ്ങളിലൊന്നായി ഇതു വിലയിരുത്തപ്പെടുന്നു.

തെക്കൻ പസഫിക്ക് സമുദ്രത്തിൽ സമോവയുടെ കിഴക്കായി 80 കിലോമീറ്റർ മാറിയാണ് അമേരിക്കൻ സമോവ സ്ഥിതി ചെയ്യുന്നത്. നേരത്തേ അമേരിക്കൻ സമോവയ്‌ക്ക് ഒപ്പം പുതുവർഷം അവസാനം ആഘോഷിക്കുന്ന പ്രദേശമായിരുന്നു സമോവയും. ആദ്യം പുതുവർഷത്തെ എതിരേൽക്കുന്ന ഇടമായി സമോവ മാറിയത് 2012ലാണ്. അതുവരെ അമേരിക്കൻ സമോവയുടെ സമയക്രമം പിന്തുടർന്നിരുന്ന സമോവ 2011 ഡിസംബർ മാസത്തിൽ ഒരു ദിവസം മുന്നേ സഞ്ചരിച്ചു തുടങ്ങുകയായിരുന്നു. അതിന് പിന്നിൽ രസകരമായാെരു കഥയുണ്ട്.

2011 വരെ പുതുവർഷം ആദ്യം എത്തിയിരുന്നത്. ഓസ്‌ട്രേലിയ- ന്യൂസിലൻഡ് രാജ്യങ്ങൾക്കും സമോവയ്‌ക്കും ഇടയിലുള്ള ക്രിസ്മസ് ദ്വീപിലും കരിബാത്തി ദ്വീപിലുമായിരുന്നു. അതിനുശേഷം ഒരു ദിവസം കഴിഞ്ഞു പുതുവർഷത്തെ അവസാനം വരവേൽക്കുന്ന സ്ഥലങ്ങളിലൊന്നായിരുന്നു സമോവ. അമേരിക്കൻ സമയക്രമമായിരുന്നു അന്ന് സമോവ പിന്തുടർന്നിരുന്നത്. അതായത് ഓസ്ട്രേലിയയ്‌ക്കും ന്യൂസിലാൻഡിനും ഒരു ദിവസം പിന്നിൽ.സമോവയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികളാകട്ടെ ന്യൂസിലാൻഡും ഓസ്ട്രേലിയയുമായിരുന്നു.

ഓസ്ട്രേലിയയും ന്യൂസിലൻഡും പുതുവത്സരം ആഘോഷിച്ച് ഒരു ദിവസം കഴിഞ്ഞു മാത്രം ആഘോഷം നടക്കുന്ന സമോവയ്‌ക്ക് അവരുമായുള്ള വാണിജ്യ ബന്ധത്തിൽ വലിയ നഷ്ടമാണുണ്ടാക്കിയത്. രാഷ്‌ട്രങ്ങൾ തമ്മിലുള്ള വ്യാപാരം സുഗമമായി മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ ഓസ്‌ട്രേലിയയ്‌ക്കും ന്യൂസിലൻഡിനുമൊപ്പം പുതുവർഷം ആഘോഷിക്കുന്നതാണ് എന്ന് സമോവ മനസ്സിലാക്കി.

തുടർന്ന് അവർ ഓസ്ട്രേലിയൻ സമയക്രമത്തിനനുസരിച്ച് സഞ്ചരിക്കുവാൻ തീരുമാനിച്ചു. അതായത് ഒരു ദിവസം മുന്നേ സഞ്ചരിക്കുവാൻ. അതിനായി അവർ ചെയ്തത് തങ്ങളുടെ നടപ്പു വർഷത്തിൽ നിന്നും ഒരു ദിവസം വെട്ടിക്കുറയ്‌ക്കുക എന്നുള്ളതായിരുന്നു. തങ്ങളുടെ കലണ്ടറിൽ നിന്നും ഒഴിവാക്കാനായി അവർ തെരഞ്ഞെടുത്ത ദിവസം 2011 ഡിസംബർ 30 വെള്ളിയാഴ്ചയായിരുന്നു. അന്ന് രാത്രി സമോവയിൽ വിവിധാചാരങ്ങളിലുള്ള പ്രാർഥനകൾക്കൊപ്പം ആഘോഷങ്ങളും നടന്നു. 29 വ്യാഴാഴ്ച അർദ്ധരാത്രിക്കു ശേഷം സമോവയിലെ ജനങ്ങൾ എത്തിയത് ഡിസംബർ 31 ശനിയാഴ്ചയിലേക്കായിരുന്നു. അതായത് ഡിസംബർ 30 വെള്ളി എന്ന ദിവസം ഇല്ലാതായി. അങ്ങനെ 2011 ഡിസംബർ 31-ന് അർദ്ധരാത്രി അവർ ലോകത്ത് പുതുവത്സരം ആഘോഷിക്കുന്ന ആദ്യ രാജ്യമായി മാറി.

നേരത്തേ അമേരിക്കൻ സമയം സ്വീകരിച്ചിരുന്നപ്പോൾ രേഖയുടെ കിഴക്കു ഭാഗത്തായിരുന്നു സമോവയുടെ സ്ഥാനം. എന്നാൽ അവർ ഓസ്ട്രേലിയയുടെയും ന്യൂസിലൻഡിന്റെയും ടൈംസോണിൽ ചേരാൻ തീരുമാനിച്ചതോടെ സമോവയെ പടിഞ്ഞാറു ഭാഗത്താക്കി രേഖ മാറ്റിവരയ്‌ക്കുകയായിരുന്നു.

ഉത്തര- സക്ഷിണ ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കൽപിക രേഖയായ ഇന്റർനാഷണൽ ഡേറ്റ് ലൈൻ അനുസരിച്ചാണ് സമയക്രമം തീരുമാനിക്കുന്നത്. ഒരു ദിവസം ആദ്യം ആരംഭിക്കുന്നത് ഈ രേഖയുടെ പടിഞ്ഞാറ് ഭാഗത്താണ്. എന്നാൽ രാജ്യങ്ങളുടെ കിടപ്പനുസരിച്ച് ഇന്റർനാഷണൽ ഡേറ്റ് ലൈൻ ഒരു നേർരേഖയല്ല. ചിതറിക്കുകിടക്കുന്ന ഭൂവിഭാഗങ്ങളെ ഉൾകൊള്ളിക്കാൻ ഇതു വളഞ്ഞു പുളഞ്ഞാണ് പോകുന്നത്.

Tags: newyear
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies