എറണാകുളം: കളമശേരിയിൽ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അഖിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments