ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഈ വർഷം എല്ലാവർക്കും സന്തോഷവും വിജയങ്ങളും നിറഞ്ഞതാകട്ടെയെന്ന് ഇരുവരും ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസകൾ നേർന്നത്.
എല്ലാവർക്കും പുതുവത്സരാശംസകൾ. 2023 നമ്മുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നേട്ടങ്ങളും കൊണ്ടുവരട്ടെ. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിനുമായി നിലകൊള്ളുമെന്ന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.- ദ്രൗപദി മുർമു ട്വിറ്ററിൽ കുറിച്ചു.
2023 ഏവർക്കും മികച്ച വർഷമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. ഒരുപാട് വിജയങ്ങളും, സന്തോഷങ്ങളും, പ്രതീക്ഷകളും നിറഞ്ഞതാകട്ടെ ഈ വർഷം. എല്ലാവർക്കും ആരുരാരോഗ്യം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments