ഋഷഭ് പന്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; അണുബാധ ഒഴിവാക്കാൻ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി -Rishabh Pant  Shifted To Private Suite Over Infection Scare
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നു; അണുബാധ ഒഴിവാക്കാൻ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി -Rishabh Pant  Shifted To Private Suite Over Infection Scare

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 01:22 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: വാഹനാപകടത്തിൽപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പ്രൈവറ്റ് സ്യൂട്ടിലേക്ക് മാറ്റി. താരത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും അണുബാധ ഉണ്ടാകാനിടയുള്ളതിനാലാണ് പ്രത്യേക സ്യൂട്ടിലേക്ക് മാറ്റുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഉടൻ തന്നെ ആശുപത്രി വിടാനാകുമെന്നും ഡൽഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ വ്യക്തമാക്കി.

ദേശീയ ക്രിക്കറ്റ് താരത്തെ ആശുപത്രിയിൽ കാണാൻ ആയിരങ്ങളാണ് എത്തുന്നത്. സന്ദർശകരുടെ എണ്ണം ഉയരുന്നതിൽ ശ്യാം ശർമ ആശങ്ക പ്രകടിപ്പിച്ചു. അപകടത്തിൽ പന്തിന്റെ നെറ്റിയിൽ രണ്ടിടത്ത് പരിക്കുണ്ട്. വലതുകാൽമുട്ടിലെ ലിഗമെന്റിനും പരിക്കുണ്ട്. വലത് കൈത്തണ്ട, കണങ്കാൽ, കാൽവിരൽ എന്നിവിടങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.നെറ്റിയിലെ പരിക്കിന് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് സർജറി ചെയ്തിരുന്നു. പന്തിനെ സന്ദർശിക്കാൻ ആശുപത്രിയിൽ എത്താതിരിക്കുന്നതാണ് ഉത്തമമെന്നാണ് വിദഗ്ധർ പറയുന്നത്.

താരത്തിന്റെ ചികിത്സ ചെലവുകൾ ഉത്തരാഖണ്ഡ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി അറിയിച്ചിരുന്നു. ഋഷഭ് പന്ത് ഓടിച്ച കാർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഡൽഹി- ഡെറാഡൂൺ ഹൈവേയിലാണ് അപകടത്തിൽപ്പെട്ടത്. അതിവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. തീപിടിച്ചുകൊണ്ടിരുന്ന കാറിനുള്ളിലായിരുന്ന പന്തിനെ ബസ് ഡ്രൈവർ സുശീൽ കുമാറും കണ്ടക്ടർ പരംജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. രക്തത്തിൽ കുളിച്ച പന്തിനെ ബസ് യാത്രക്കാരിൽ ഒരാളുടെ തുണികൊണ്ട് പൊതിഞ്ഞാണ് ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ പന്ത് ഓടിച്ചിരുന്ന കാർ പൂർണമായും കത്തി നശിച്ചു. ജീവൻ പണയപ്പെടുത്തി ഋഷഭ് പന്തിനെ രക്ഷിച്ച ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആദരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

Tags: Rishabh Pant
Share
Tweet
SendShare

More News from this section

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

Latest News

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies