ഡൽഹിയിൽ കാറിൽ വലിച്ചിഴച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ് ; യുവതിയ്‌ക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നതായി കണ്ടെത്തൽ; നിർണായക വിവരങ്ങൾ പുറത്ത്
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയിൽ കാറിൽ വലിച്ചിഴച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ് ; യുവതിയ്‌ക്കൊപ്പം സുഹൃത്തുമുണ്ടായിരുന്നതായി കണ്ടെത്തൽ; നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 10:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ സുൽത്താൻപുരിയിലെ കാഞ്ചവാലയിൽ മദ്യലഹരിയിൽ യുവാക്കൾ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. കൊല്ലപ്പെട്ട യാത്രക്കാരിക്കൊപ്പം മറ്റൊരു യുവതിയുമുണ്ടായിരുന്നതായി ഡൽഹി പോലീസിന്റെ കണ്ടെത്തൽ. കാറിടിച്ചു വീണ യുവതിക്ക് നിസാരമായി പരിക്കേറ്റതായും സംഭവത്തിൽ ഭയന്നുപോയ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

തിങ്കളാഴ്ചയാണ് രണ്ടാമത്തെ യുവതിയെ പോലീസ് കണ്ടെത്തിയത്. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുൻപ് ഇരുവരും ഒന്നിച്ച് ജന്മദിനാഘോത്തിൽ പങ്കെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മറ്റ് സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നതായും അവരെയും ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലീസ് കമ്മീഷണർ സഞ്ജയ് അറോറയോട് ആവശ്യപ്പെട്ടു. കമ്മീഷണറോട് ഫോണിൽ വിവരം തേടിയതിന് പിന്നാലെയാണ് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ലെഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയും അന്വേഷണത്തെക്കുറിച്ച് വിവരം തേടിയിട്ടുണ്ട്.

അപകടത്തിന് പിന്നാലെ യുവതിയുടെ കാൽ കാറിന്റെ ആക്‌സിലിൽ കുടുങ്ങിതാണ് റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകടം നടന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി പോലീസ് റൂട്ട് മാപ്പ് തയ്യാറാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിവസ്ത്രയായാണ് യുവതിയെ സുൽത്താൻപുരിയിലെ കാഞ്ചവലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കാറുടമ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ദീപക് ഖന്ന, ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന, കൃഷ്ണൻ, മിഥുൻ, മനോജ് മിത്തൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മൂന്ന് ദിവസത്തെ കസ്റ്റഡിയിലെടുത്തു.

അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്യുകയും ഡമ്മിയടക്കം ഉപയോഗിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കുകയും ചെയ്യും. കാർ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം നടന്നിരുന്നോ എന്നതടക്കം അന്വേഷിക്കുന്നുണ്ട്. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമാകും കൂടുതൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

Tags: Policedelhi murder
Share
Tweet
SendShare

More News from this section

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

അമിതാഭ് ബച്ചനെ കാണാനെത്തിയതെന്ന് അജ്മൽ  കസബ്; കോടതിയിൽ പറഞ്ഞത് കേട്ട് ഞെട്ടി ബിഗ് ബി; വെളിപ്പെടുത്തലുമായി ഉജ്ജ്വൽ നികം

123 വർഷം മുമ്പ് മണൽ നിറച്ച് ബ്രിട്ടീഷുകാർ അടച്ചിട്ടു; കൊണാർക് സൂര്യക്ഷേത്രത്തിന്റെ അകത്തളം വീണ്ടും തുറക്കുന്നു; മറച്ചുവച്ച ചരിത്രം ഇനി ലോകത്തിന് മുന്നിൽ

Latest News

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന് പറഞ്ഞ് പരീക്ഷാഫലം തടഞ്ഞു വച്ചു; മണ്ണുത്തിയിൽ വെറ്റിനറി സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം

കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണം;വി ഡി സതീശൻ അനുകൂലികളായ അഞ്ച് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, നടപടി ആഭ്യന്തരമന്ത്രിയുടെ നിർദേശത്തിന് പിന്നാലെ

കായംകുളം എൽമെക്സ് ആശുപത്രിയിൽ 37കാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ, ന്യൂറോ ഡോക്ടറുടെ സേവനം ലഭിച്ചില്ലെന്നും അനസ്തേഷ്യ രോഗാവസ്ഥ വഷളാക്കിയെന്നും പരാതി

“നിങ്ങൾ ഒറ്റയ്‌ക്കല്ല”; ബ്രസീലിന്റെ ലോകകപ്പ് തോൽവിയിൽ ശരീരം തകർന്ന അക്ഷയെ തേടി ബ്രസീലിയൻ മാധ്യമപ്രവർത്തകർ വീട്ടിൽ!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies