ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശക്തി ലഭിച്ചു; ​ഗദയേന്തി രാഹുൽ ​ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലക്ഷ്യ സ്ഥാനത്ത് എത്താനുള്ള ശക്തി ലഭിച്ചു; ​ഗദയേന്തി രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 08:16 am IST
FacebookTwitterWhatsAppTelegram

ഡൽഹി: ഭാരത് ജോഡോ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് പ്രവേശിച്ചതോടെ രാഹുൽ ​ഗാന്ധിയുടെ വേഷവിധാനങ്ങളിലടക്കം വന്ന മാറ്റങ്ങൾ വലിയ വിമർശനങ്ങൾക്ക് തിരി കൊളുത്തിയിരുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ​ഗാന്ധി നടത്തുന്ന ക്ഷേത്ര ദർശനങ്ങളും കപട ഭക്തിയുമെല്ലാം ചർച്ച ചെയ്യപ്പെ‌ടുകയാണ്. രാഹുൽ ​ഗാന്ധിയെ രാമനോട് ഉപമിക്കുന്ന കോൺ​ഗ്രസ് നേതാക്കൾക്കെതിരെ ബിജെപിയും രം​ഗത്തു വന്നിരുന്നു. ഹിന്ദു ദൈവങ്ങളെ നിരന്തരം അവഹേളിക്കാനാണ് ഇത്തരം പരാമർശങ്ങളെന്നും മറ്റ് മതങ്ങളിലെ ദൈവങ്ങളുമായി എന്തു കൊണ്ടാണ് രാഹുൽ ​ഗാന്ധിയെ ഉപമിക്കാത്തതെന്നും ബിജെപി ചോദിക്കുന്നു. ഇപ്പോഴിതാ, ഉത്തർപ്രദേശിലേയ്‌ക്ക് ഭാരത് ജോഡോ യാത്ര കടക്കുന്നതിന് മുമ്പ് ഡൽഹിയിലെ മാർഗട്ട് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാഹുൽ ​ഗാന്ധി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

‘മാർഗട്ട് ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് യാത്ര തുടങ്ങിയത്. ശക്തിയും ജ്ഞാനവും അറിവും നൽകുന്ന ഹനുമാൻ ജി ഓരോ ഇന്ത്യൻ സഞ്ചാരിയുടെയും പാത കാണിച്ചുകൊടുക്കുകയും യാത്രയ്‌ക്ക് ലക്ഷ്യസ്ഥാനത്ത് എത്താനുള്ള ശക്തി നൽകുകയും ചെയ്യട്ടെ’ എന്ന് കുറിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഭാരത് ജോഡോ യാത്ര നടന്നപ്പോൾ ക്ഷേത്രങ്ങൾ ദർശിക്കാൻ രാഹുൽ തയ്യാറായില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേയ്‌ക്ക് യാത്ര പ്രവേശിച്ചതു മുതൽ ക്ഷേത്രങ്ങൾ ദർശിക്കാനും ഹിന്ദു വിശ്വാസങ്ങളെപ്പറ്റി സംസാരിക്കാനുമാണ് രാഹുൽ ​ഗാന്ധി സമയം കണ്ടെത്തുന്നത്. ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനെയല്ല, മറിച്ച് കപട ഭക്തിയും കപട ഹിന്ദു വിശ്വാസവും മുന്നോട്ട് വയ്‌ക്കുന്നതിനെയാണ് ജനങ്ങൾ ചോദ്യം ചെയ്യുന്നത്.

9 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിൽ പുനരാരംഭിച്ച യാത്ര ജനുവരി 3-ന് ഉച്ചകഴിഞ്ഞാണ് യുപിയിൽ പ്രവേശിച്ചത്. 2020-ൽ കലാപമുണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലൂടെയായിരുന്നു യാത്ര. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശിവസേന എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തിരുന്നു.

Tags: CongressRahul GandhiBHARATH JODO YATHRA
ShareTweetSendShare

More News from this section

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies