ന്യൂയോർക്ക്: 20 കോടിയോളം വരുന്ന ട്വിറ്റർ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളുടെ ഇ-മെയിൽ, വ്യക്തിഗത വിവരങ്ങൾ ചോർന്നെന്നാണ് വെളിപ്പെടുത്തൽ. ഇസ്രായേലി സൈബർ സുരക്ഷാ വിദഗ്ധൻ അലൻ ഗൽ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ലിങ്ക്ഡ് ഇൻ അക്കൗണ്ടിലൂടെയായിരുന്നു അലോൺ ഗല്ലിന്റെ നിർണായക വെളിപ്പെടുത്തൽ.പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ ഇ-മെയിൽ വിവരങ്ങളും മറ്റും ചോർന്നുവെന്നാണ് അലൻ ഗലിന്റെ വെളിപ്പെടുത്തൽ. വിവരങ്ങൾ ഓൺലൈൻ ഹാക്കിംഗ് പ്ലാറ്റ്ഫോമിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതായും ലിങ്ക്ഡ് ഇൻ അക്കൗണ്ടിലെ പോസ്റ്റിലൂടെ അദ്ദേഹം അവകാശപ്പെടുന്നു.
എന്നാൽ സംഭവത്തോട് പ്രതികരിക്കാൻ ട്വിറ്റർ ഔദ്യോഗിക വൃത്തങ്ങൾ തയ്യാറായിട്ടില്ല. ട്വിറ്റർ ഉടമയായ എലോൺ മസ്ക് അടക്കമുള്ളവർ വിഷയത്തിൽ മൗനം പാലിക്കുകയാണ്.
Comments