"മൂന്ന് തവണ മാത്രമേ ശബരിമലയ്ക്ക് പോയിട്ടുള്ളൂ; മാളികപ്പുറം കണ്ടപ്പോൾ മുതൽ ഇത്തവണ പോകണമെന്ന് ഒരാഗ്രഹം, അയ്യപ്പൻ വിളിച്ചാൽ പോകും": മിഥുൻ രമേഷ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മൂന്ന് തവണ മാത്രമേ ശബരിമലയ്‌ക്ക് പോയിട്ടുള്ളൂ; മാളികപ്പുറം കണ്ടപ്പോൾ മുതൽ ഇത്തവണ പോകണമെന്ന് ഒരാഗ്രഹം, അയ്യപ്പൻ വിളിച്ചാൽ പോകും”: മിഥുൻ രമേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 04:11 pm IST
FacebookTwitterWhatsAppTelegram

സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന് തീയേറ്ററുകൾ കീഴടക്കുകയാണ് മാളികപ്പുറം. ഏറെ കാലത്തിന് ശേഷം കുടുംബ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് മടക്കിയെത്തിക്കാനും ഉണ്ണി മുകുന്ദൻ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തൽ. പ്രമുഖരും രാഷ്‌ട്രീയക്കാരും ഉൾപ്പെടെ നിരവധി പേരാണ് സിനിമ നൽകിയ ദൃശ്യാനുഭവത്തെ പ്രകീർത്തിച്ച് രംഗത്തെത്തുന്നത്. ഇപ്പോഴിതാ നടനും അവതാരകനുമായ മിഥുൻ രമേഷും മാളികപ്പുറം സിനിമ നൽകിയ അനുഭവം പങ്കുവച്ചിരിക്കുകയാണ്.

രോമാഞ്ചമുണ്ടാക്കുന്ന നിരവധി നിമിഷങ്ങളടങ്ങിയ, മികച്ച രീതിയിൽ സൃഷ്ടിച്ചെടുത്ത, മനോഹരമായ എന്റർടെയ്‌നറാണ് മാളികപ്പുറമെന്ന് മിഥുൻ രമേഷ് പ്രതികരിച്ചു. സംവിധാനം, തിരക്കഥ, പാട്ടുകൾ, സിനിമാറ്റോഗ്രാഫി എന്നിവ നിർവഹിച്ചവർ കൃത്യമായി അവരുടെ കടമ ചെയ്തിട്ടുണ്ട്. കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും കാഴ്ചവച്ച പ്രകടനം കൈയ്യടി അർഹിക്കുന്നതാണ്. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവരുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് കണ്ടുതുടങ്ങുമെന്ന് മിഥുൻ പറയുന്നു. കൂടാതെ സൈജു കുറിപ്പും രമേഷ് പിഷാരടിയും കാഴ്ചവെച്ച പ്രകടനത്തെയും മിഥുൻ പ്രശംസിച്ചു.

മൂന്ന് തവണ മാത്രമേ മാലയിട്ട് മലയ്‌ക്ക് പോയിട്ടുള്ളൂ. പടം കണ്ടപ്പോൾ തൊട്ട് ഈ വർഷം വ്രതം എടുത്ത് പോകണം എന്ന് ഒരു ആഗ്രഹം. അയ്യപ്പൻ വിളിച്ചാൽ പോകും..
പിന്നെ കുട്ടികാലം മുതൽ മാലയിടലും കെട്ടുനിറയും കണ്ടു വളർന്ന തനിക്കുണ്ടായ എക്‌സൈറ്റ്‌മെന്റ് സിനിമ കാണുന്ന ഓരോരുത്തർക്കും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കുടുംബമായി, കുട്ടികളുമായി പോയി കാണാവുന്ന ഒരു ഉഗ്രൻ സിനിമയാണ് മാളികപ്പുറമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഡിസംബർ 30ന് കേരളത്തിൽ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കേരളത്തിന് പുറത്തുള്ള തീയേറ്ററുകളിലും മാളികപ്പുറം പ്രദർശനമാരംഭിച്ചിട്ടുണ്ട്.

കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിഷ്ണു ശശി ശങ്കറാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാർ പദവിയിലേയ്‌ക്കുള്ള ഉണ്ണി മുകുന്ദന്റെ ചുവട് വയ്പ്പാണ് മാളികപ്പുറമെന്ന് ആരാധകരും സിനിമാ പ്രേമികളും വിശേഷിപ്പിക്കുന്നു.

Tags: SABARIMALAMalikappurammidhun ramesh
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies