ന്യൂഡല്‍ഹി: ഭാരതത്തിന്റെ സുസ്ഥിര വികസനം ഉറപ്പാക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും ചീഫ് സെക്രട്ടറിമാരുടെ ത്രിദിന യോഗം വിളിച്ചു ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023-ലെ കേന്ദ്രബജറ്റിന് മുന്നോടിയായാണ് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
ചീഫ് സെക്രട്ടറിമാര്‍ക്ക് പുറമേ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഇരുന്നൂറിലധികം മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നേരില്‍ ആശയവിനിമയം നടത്തുന്നത്. മുന്‍പ് 2022 ജൂണ്‍ മാസത്തില്‍ ധര്‍മ്മശാലയില്‍ ആദ്യ യോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ഇന്നലെ ഡല്‍ഹിയില്‍ ആരംഭിച്ച യോഗം നാളെ സമാപിക്കും.
രാജ്യത്തിന്റെ സുസ്ഥിര വളര്‍ച്ച, തൊഴില്‍, ആരോഗ്യം, ലിംഗ നീതി, കാലാവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിശദമായ ചര്‍ച്ച യോഗത്തില്‍ നടക്കും. കൂടാതെ ഭാവി പദ്ധതികളുടെ ആസൂത്രണവും നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തലും ഉണ്ടാകും. മന്ത്രാലയങ്ങളുമായുള്ള സംസ്ഥാനങ്ങളുടെ ഏകോപനവും ലക്ഷ്യമിടുന്നുണ്ട്. ഫെഡറലിസത്തിന്റെ ഉദാത്തമായ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് മുതിര്‍ന്ന ഉദ്യോഗസ്ഥുടെ യോഗം.
Comments