തൃശൂര്‍: സഭാ ബന്ധം ഉപേക്ഷിച്ച വ്യക്തിയെ വിശ്വാസികളായ സ്ത്രീകള്‍ കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചു. ഇരിങ്ങാലക്കുട എംപറര്‍ ഇമ്മാനുവേല്‍ ധ്യാന കേന്ദ്രത്തിലെ വിശ്വാസികളാണ് സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനും വിശ്വാസിയുമായ ഷാജിയെ മര്‍ദ്ദിച്ചത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ചില്ലും തകര്‍ക്കപ്പെട്ടു.
സംഭവത്തില്‍ പ്രതികളായ 11 സ്ത്രീകളെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ പോലീസ് വധശ്രമ കുറ്റമാണ് ചുമഴ്ത്തിയിരിക്കുന്നത്. സംഭവത്തില്‍ 50-ല്‍ അധികം സ്ത്രീകള്‍ ഉണ്ടായിരുന്നതായാണ് ഷാജിയുടെ ആരോപണം. ധ്യാന കേന്ദ്രത്തിന്റെ മറവില്‍ നടത്തുന്ന അന്യായങ്ങള്‍ പുറത്തുപറഞ്ഞതാണ് വിശ്വാസികളെ പ്രകോപിതരാക്കിയതെന്നാണ് ഷാജിയുടെ വാദം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
മുന്‍പും എംപറര്‍ ഇമ്മാനുവേല്‍ ധ്യാനകേന്ദ്രത്തിനെതിരെ പരാതി ഉയര്‍ന്നിരുന്നു. സഭാ ബന്ധം ഉപേക്ഷിച്ചവരും വിശ്വാസികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തര്‍ക്കം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Comments