മലപ്പുറം: സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം പുളിക്കലിലെ ആന്തിയൂർ കുന്നിലാണ് അപകടമുണ്ടായത്. സ്കൂൾ ബസ് ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു, ബൈക്കിൽ മുത്തശ്ശനൊപ്പം സഞ്ചരിക്കുകയായിരുന്ന ആറ് വയസുകാരി ഹയ ഫാത്തിമയാണ് മരിച്ചത്.
ബസ് നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. പുളിക്കൽ നോവൽ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ച ഹയ ഫാത്തിമ. ബസിലുണ്ടായിരുന്ന കുട്ടികൾക്ക് അപകടത്തിൽ ചെറിയ പരിക്കേറ്റിട്ടുണ്ട്.
Comments