'ആ കാവി മുണ്ട് ഉടുത്ത് നിൽക്കുന്നത്'!; അപൂർവ്വ ചിത്രം പങ്കുവെച്ച് എം.ജി.ശ്രീകുമാർ; ആരാണെന്ന് അറിയുമോ?
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആ കാവി മുണ്ട് ഉടുത്ത് നിൽക്കുന്നത്’!; അപൂർവ്വ ചിത്രം പങ്കുവെച്ച് എം.ജി.ശ്രീകുമാർ; ആരാണെന്ന് അറിയുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 09:45 am IST
Facebook
Twitter
WhatsAppTelegram

രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ​ഗാനം കൊണ്ട് ലോക പ്രശസ്തി നേടിയിരിക്കുകയാണ് കൊഡൂരി മരകതമണി കീരവാണിയെന്ന എം.എം.കീരവാണി. ആർആർആറിലെ പാട്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നേട്ടം കൈവരിച്ചപ്പോൾ ഇന്ത്യയൊട്ടാകെ അഭിമാനം കൊണ്ടു. നിരവധി പേരാണ് കീരവാണിയെ പുകഴ്‌ത്തി രം​ഗത്തു വന്നത്. നമ്മുടെ നാവിൻ തുമ്പിലുള്ള പല മലയാളം ​ഗാനങ്ങളും ഒരുക്കിയത് കീരവാണി ആയിരുന്നു എന്നുള്ള സത്യം ഇന്നാണ് പല മലയാളികളും തിരിച്ചറിയുന്നത്. ഇപ്പോഴിതാ, കീരവാണിയുടെ ഒരു അപൂർവ്വ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ​ഗായകൻ എം.ജി ശ്രീകുമാർ.

‘ഞാൻ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോർഡിം​ഗ് വേളയിൽ. എംവിഎം ആർആർ സ്റ്റുഡിയോയിൽ. ഇടത് എ.ആർ റഹ്മാൻ, നടുക്ക് രാജാമണി( മ്യൂസിക് ഡയറക്ടർ), കാവി മുണ്ട് ഉടുത്ത് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നിൽക്കുന്നത്, ഇന്ന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് “മരഗതമണി”. ഹിന്ദിയിൽ “എംഎം ക്രീം”. നമുക്ക് അഭിമാനിക്കാം’ എന്ന് കുറിച്ചു കൊണ്ടാണ് എം.ജി.ശ്രീകുമാർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

1991ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം നീലഗിരി മുതൽ ധീരയും ഈച്ചയും ബാഹുബലിയും ആർആർആറും എന്നിങ്ങനെ മൊഴി മാറ്റി മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രങ്ങളിലൂടെയെല്ലാം കീരവാണി മലയാളികൾക്കിടയിൽ തന്റെ സ്ഥിരസാന്നിധ്യം അറിയിച്ചുകൊണ്ടേയി‌രുന്നിരുന്നു. നീലഗിരിയിലെ ‘കറുകനാമ്പും കവിത മൂളും’ എന്ന ​ഗാനവും ‘ദേവരാഗം’, ‘സൂര്യമാനസം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളും കീരവാണിയുടേത് ആയിരുന്നു. കൂടാതെ ‘ശിശിരകാല മേഘ മിഥുന രതിപരാഗമോ’, ‘യയ്യയാ യാ യാദവാ എനിക്കറിയാം’ ഈ വരികളൊക്കെ ജീവസ്സുറ്റ പാട്ടുകളായി പിറവികൊണ്ടത് കീരവാണിയിലൂടെയാണ്.

Tags: mg sreekumarmm keeravani
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies