ആരെയും ചതിക്കാനല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന് വിശദീകരണവുമായി അബ്ദുൾ ബാസിദ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരെയും ചതിക്കാനല്ല; സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന് വിശദീകരണവുമായി അബ്ദുൾ ബാസിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2023, 09:40 pm IST
Facebook
Twitter
WhatsAppTelegram

സുരേഷ് ഗോപിയുടെ ശബ്ദസാമ്യം കൊണ്ട് വൈറലായ എക്‌സൈസ് ഉദ്യോഗസ്ഥനാണ് അബ്ദുൾ ബാസിദ്. ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി നടത്തുന്ന ബോധവത്കരണ ക്ലാസുകളിലൂടെയാണ് അബ്ദുൾ ബാസിദ് പ്രസിദ്ധനാകുന്നത്. ഏറ്റവുമൊടുവിൽ നാലാം മുറയെന്ന ചിത്രത്തിനെക്കുറിച്ച് അദ്ദേഹം നൽകിയ റിവ്യൂ വീഡിയോ വൈറലായതോടെ കേരളം മുഴുവനും അദ്ദേഹം അറിയപ്പെടാൻ തുടങ്ങി. നടൻ സുരേഷ് ഗോപിയുടെ അതേ ശബ്ദവും മോഡുലേഷനുമായതിനാൽ അബ്ദുൾ ബാസിദിന് മലയാളികളുടെ മനസിൽ വലിയ സ്വീകാര്യതയും ലഭിച്ചു.

എന്നാൽ കഴിഞ്ഞ ഏതാനും നാളുകളായി വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്നും അബ്ദുൾ ബാസിദ് നേരിടുന്നത്. പ്രശസ്തനാകാൻ സദാസമയവും സുരേഷ് ഗോപിയെ അനുകരിക്കുകയാണെന്നും ഇതൊക്കെ അൽപം ഓവറാണെന്നും പ്രതികരണങ്ങൾ ഉയർന്നു. അബ്ദുൾ ബാസിദിന്റെ വീഡിയോകളുടെ താഴെ വിമർശനങ്ങളുടെ പെരുമഴയായി. ആളുകളെ പറ്റിച്ച് നടക്കാൻ നാണമില്ലേയെന്ന് തുടങ്ങി മോശമായ പല കമന്റുകളും എത്തി. ഇതോടെ ശബ്ദത്തിന്റെ കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് അബ്ദുൾ ബാസിദ്.

താൻ ആരെയും ചതിക്കാൻ വേണ്ടി സുരേഷ് ഗോപി സാറിന്റെ ശബ്ദം അനുകരിക്കുന്നതല്ലെന്നും നാടിന്റെ നന്മയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനം മാത്രമാണ് താൻ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടം തനിക്ക് അത്രമേൽ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് ബോധവത്കരണ ക്ലാസുകൾക്കിടെ വികാരനിർഭരമായി സംസാരിക്കുമ്പോൾ സുരേഷ് ഗോപി സാറിന്റെ സൗണ്ട് മോഡുലേഷൻ വന്നുപോകുന്നതാണ്. അത് വരുമ്പോൾ താൻ പറയുന്ന മെസേജിന് കൂടുതൽ പേരിലേക്ക് എത്താൻ സാധിക്കും. അതുകൊണ്ടാണ് സൗണ്ട് മോഡുലേഷൻ ഉപയോഗിക്കുന്നതെന്നും അല്ലാതെ ആരെയും ചതിക്കാനല്ലെന്നും അബ്ദുൾ ബാസിദ് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അബ്ദുൾ ബാസിദിന്റെ വാക്കുകൾ:

“ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇറങ്ങി തിരിച്ചത്. വ്യക്തിപരമായി ലഭിച്ച അനുഭവങ്ങളിലൂടെയാണ് പലപ്പോഴും ഇമോഷണലായി പെരുമാറിയിട്ടുള്ളത്. ഞാൻ പങ്കുവച്ച പല വീഡിയോകളിൽ നിന്നും നിങ്ങൾക്കത് മനസിലായിട്ടുണ്ടാകും.

ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകൾക്കായി പോകുമ്പോൾ പലപ്പോഴും സുരേഷ് ഗോപി സാറിന്റെ ശബ്ദവുമായി തന്റെ ശബ്ദത്തിനും സംസാരരീതിക്കും സാമ്യം വരാറുണ്ട്. അത്തരത്തിൽ പരിപാടികൾ അവതരിപ്പിക്കുമ്പോഴും ക്ലാസുകൾ എടുക്കുമ്പോഴും കുട്ടികളിലേക്ക് കൂടുതലായി എത്താൻ സാധിക്കുന്നുണ്ടെന്നതാണ് പ്രത്യേകത. സുരേഷ് ഗോപി സാറിന്റേതിന് സമാനമായ വോയ്‌സ് മോഡുലേഷൻ ഉപയോഗിക്കുന്നത് അതുകൊണ്ടാണ്. എന്നുകരുതി ദൈനംദിന ജീവിതത്തിൽ സദാസമയവും ഇത്തരത്തിൽ അല്ല സംസാരിക്കാറുള്ളത്.

ലഹരിക്കെതിരായ ബോധവത്കരണത്തിനും അതിന്റെ ഭാഗമായുള്ള സ്‌റ്റേജ് പെർഫോമൻസുകൾക്കും മാത്രമാണ് മോഡുലേഷൻ ഉപയോഗിക്കുക. ഒരു നല്ല കാര്യം ചെയ്യുന്നതിന് വേണ്ടി, സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടി മാത്രം.. വികാരനിർഭരമായി സംസാരിക്കുമ്പോഴാണ് ആ മോഡുലേഷൻ തനിക്ക് സ്വയമേ വരുന്നത്. സൗണ്ട് മോഡുലേഷന്റെ കാര്യം ഇത്രമാത്രം ചർച്ചയായി എന്നതിനാൽ അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ലഹരിക്കെതിരെ സംസാരിക്കേണ്ടി വരുമ്പോഴാണ് മോഡുലേഷൻ വരുന്നതും സുരേഷേട്ടന്റെ ശബ്ദവുമായി സാമ്യമുണ്ടാകുന്നതും. അല്ലാതെ നിത്യജീവിതത്തിൽ അതേ സൗണ്ട് മോഡുലേഷൻ വരാറില്ല. അതിനാൽ സൗണ്ട് മോഡുലേഷന്റെ കാര്യം പറഞ്ഞ് താൻ നൽകുന്ന സന്ദേശത്തെ കണ്ടില്ലെന്ന് നടിക്കരുത്. ലഹരിക്കെതിരെ നമുക്ക് ഒന്നിച്ച് പോരാടാം..” അബ്ദുൾ ബാസിദ് പറഞ്ഞു.

Tags: Suresh GopiAbdul Basith
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies