സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി സ്ഫടികം ഒരിക്കൽ കൂടി തീയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രഖ്യാപനമുണ്ടായത് മുതൽ വലിയ പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകർ. 4കെ ദൃശ്യമികവിൽ ചിത്രമെത്തുമ്പോൾ തീയേറ്ററുകൾ വീണ്ടും ഇളകിമറിയുമെന്നത് സുനിശ്ചിതം. ഇപ്പോഴിതാ സിനിമയുടെ ഒഫിഷ്യൽ ടീസർ പങ്കുവച്ചിരിക്കുകയാണ് സാക്ഷാൽ ‘ആടുതോമ’. ഞാൻ തോമ, ആടുതോമ.. എന്ന് പരിചയപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടെ ടീസറിന്റെ ഭാഗമാക്കിയിട്ടുണ്ട്.
രണ്ടാം വരവുമായി എത്തുന്ന തോമ ഫെബ്രുവരി ഒമ്പതിനാണ് തീയേറ്ററിലെത്തുന്നത്. 28 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയ ആടുതോമ 4കെ മികവിൽ വീണ്ടുമെത്തുന്നത് ഒരു കോടി രൂപയ്ക്ക് മുകളിൽ നിർമാണ ചെലവുമായാണ്. കൂടുതൽ തെളിവോടെയും മികവോടെയും 4കെ അറ്റ്മോസ് മിക്സിൽ വരുന്ന സ്ഫടികത്തെ അക്ഷമരായാണ് മലയാളികൾ കാത്തിരിക്കുന്നത്.
Comments