ട്രെയിനിൽ വച്ച് സ്ത്രീകളെ കയറി പിടിച്ച യുവാവിന് കൂട്ട മർദ്ദനം; വീഡിയോ പ്രചരിച്ചതോടെ, 'ജയ് ശ്രീറാം' വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്ന വാദവുമായി അസിം ഹുസൈൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രെയിനിൽ വച്ച് സ്ത്രീകളെ കയറി പിടിച്ച യുവാവിന് കൂട്ട മർദ്ദനം; വീഡിയോ പ്രചരിച്ചതോടെ, ‘ജയ് ശ്രീറാം’ വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്ന വാദവുമായി അസിം ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2023, 08:52 am IST
Facebook
Twitter
WhatsAppTelegram

മൊറാദാബാദ്: ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് ട്രെയിനിൽ വച്ച് തന്നെ മർദ്ദിച്ചു എന്ന യുവാവിന്റെ പരാതി വിശ്വസനീയമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് മൊറാദാബാദിൽ ട്രെയിനിൽ വച്ച് ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിന് മുസ്ലിം യുവാവിനെ മർദ്ദിച്ചു എന്ന വാർത്ത ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ ജയ് ശ്രീറാം വിളിക്കാൻ വിസമ്മതിച്ചതിനാണ് തന്നെ മർദ്ദിച്ചത് എന്നാരോപിച്ച് അസിം ഹുസൈൻ എന്നയാൾ രം​ഗത്തു വരികയായിരുന്നു. പിന്നാലെ, ഇത് മാദ്ധ്യമങ്ങൾ ഏറ്റെടുത്ത് വലിയ വാർത്തയാക്കി. എന്നാൽ, ട്രെയിനിൽ വച്ച് സ്ത്രീയെ യുവാവ് കയറി പിടിച്ചതോടെയാണ് സംഘർഷം ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി.

‘താൻ ഡൽഹിയിൽ നിന്ന് മൊറാദാബാദിലേക്ക് പത്മാവത് എക്‌സ്പ്രസിൽ പോകുമ്പോൾ 8-10 പേർ ബഹളമുണ്ടാക്കാൻ തുടങ്ങി. പെട്ടെന്ന് ആരോ ഒരാൾ ‘യേ മുല്ലാ ചോർ ഹേ’ (ഈ മുല്ല ഒരു കള്ളനാണ്) എന്ന് വിളിച്ചു പറഞ്ഞു. പിന്നാലെ, ഒരു സംഘം ആളുകൾ താടിയിൽ പിടിച്ച് വലിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയുമായിരുന്നു. അതിന് വിസമ്മതിച്ചപ്പോൾ ഷർട്ട് ഊരിമാറ്റി ബെൽറ്റുകൊണ്ട് തല്ലി’ എന്നാണ് അസിം ഹുസൈൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ മർദ്ദിക്കുന്ന വീഡിയോ പുറത്തു വന്നെങ്കിലും കാരണം വ്യക്തമായിരുന്നില്ല. യുവാവിന്റെ പരാതിയിൽ കേസെടുത്ത് രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്യുകയും മറ്റ് യാത്രക്കാരുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ, സംഭവത്തിന് പിന്നിൽ മതപരമായ കാരണങ്ങളല്ല എന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. സ്ത്രീയെ കയറി പിടിച്ചുവെന്നാരോപിച്ചാണ് ട്രെയിനിൽ വച്ച് അസിം ഹുസൈനെ മർദ്ദിച്ചത്.

‘ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലാണ് മർദ്ദിച്ചതെന്ന ആരോപണം തെറ്റാണ്. ട്രെയിനിൽ വച്ച് അസിം ഹുസൈൻ ചില സ്ത്രീകളോട് മോശമായി പെരുമാറി. ഇതോടെ ചില യാത്രക്കാർ യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയ്‌ക്ക് ശേഷമാണ് അസിം ഹുസൈൻ മതരമായ കാര്യം ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുന്നത്. ഇതിന് മുമ്പ് പല മാദ്ധ്യമങ്ങൾക്കും അദ്ദേഹം മുഖം കൊടുത്തിരുന്നു. ട്രെയിൽ വച്ച് സംഘർഷം നടന്ന സമയത്ത് പോലീസ് അറസ്റ്റ് ചെയ്ത രണ്ടു പേരും റെയിൽ വെ പോലീസിനോട് അസിം ഹുസൈൻ സ്ത്രീകളോട് മോശമായി പെരുമാറി എന്നാണ് പറഞ്ഞിരുന്നത്. സംഭവം നടന്ന അന്ന് ഹുസൈൻ ഇവർക്കെതിരെ പരാതി നൽകാത്തിനെ തുടർന്ന് ട്രെയിനിൽ സമാധാനാന്തരീക്ഷം തകർത്തെന്ന കുറ്റം ചുമത്തി മർദ്ദിച്ച രണ്ട് പേർക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് യുവാവ് പരാതി നൽകിയത്. പിന്നാലെ, രണ്ട് പേരെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, സംഘർഷത്തിന് പിന്നിൽ മതപരമായ കാരണങ്ങളൊന്നുമില്ല. അന്വേഷണത്തിൽ നിന്നും ഹുസൈൻ പറയുന്നത് തെറ്റാണ് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്’ എന്നും മൊറാദാബാദ് ഡിഎസ്പി ദേവി ദയാൽ പറഞ്ഞു.

Tags: trainmuslim manJai Shri RamASSAULTED
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies