'അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിൻ കയറിയ ദിവസങ്ങൾ'; തോൽക്കാൻ മനസ്സില്ലാത്തവനോട് പ്രപഞ്ചം ഭ്രാന്തമായി പ്രണയത്തിലായിരുന്നു; ഉണ്ണി മുകുന്ദന്റെ ഹൃദയം തൊടുന്ന കുറിപ്പ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിൻ കയറിയ ദിവസങ്ങൾ’; തോൽക്കാൻ മനസ്സില്ലാത്തവനോട് പ്രപഞ്ചം ഭ്രാന്തമായി പ്രണയത്തിലായിരുന്നു; ഉണ്ണി മുകുന്ദന്റെ ഹൃദയം തൊടുന്ന കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2023, 01:09 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾ ഹൃദയത്തിലേറ്റിയ യുവതാരമാണ് ഉണ്ണി മുകുന്ദൻ. ​ഗുജറാത്തിൽ പഠിച്ചു വളർന്ന താരം, സിനിമാ മോഹവുമായാണ് കേരളത്തിലേയ്‌ക്ക് ട്രെയിൻ കയറിയത്. മല്ലുസിം​ഗിലൂടെ മലയാളി പ്രേക്ഷകരുടെ മസിലളിയനായി തുടങ്ങി, മാളികപ്പുറത്തിലൂടെ സാക്ഷാൽ അയ്യപ്പനായി ലക്ഷകണക്കിന് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ നടൻ കുടിയേറി. കേരളത്തിലും പുറത്തും മാളികപ്പുറം എന്ന സിനിമയ്‌ക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ഉണ്ണിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറി ചിത്രം. ഇപ്പോഴിതാ, തന്റെ പഴയകാല ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് സ്വപ്ന തുല്യമായ യാത്ര ഓർത്തെടുക്കുകയാണ് താരം. തന്റെ സ്വപ്നങ്ങൾക്കൊപ്പം നിന്നവർക്കും ജനങ്ങൾക്കും അദ്ദേഹം നന്ദിയും പറഞ്ഞു.

‘എന്റെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ട് ചിത്രങ്ങൾ പങ്കിടുന്നു. അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനിൽ കയറുന്ന ദിവസങ്ങൾ. ഒരു ദിവസം ഞാൻ ചെയ്യുന്നതെല്ലാം എല്ലാവർക്കും മനസ്സിലാകുമെന്ന് വിശ്വസിച്ചു. എനിക്കറിയാം, ഞാൻ വളരെ സന്തോഷവാനായിരുന്നു, ഓരോ തവണയും ഈ ചിത്രങ്ങൾ കാണുമ്പോൾ, ഒരു പുഞ്ചിരിയോടെ ഞാൻ എന്നെത്തന്നെ കണ്ടു. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയ ഒരു വശം മാത്രം കാണിക്കുന്ന ചിത്രങ്ങൾ. എന്റെ അഭ്യുദയകാംക്ഷികളോടും എന്റെ ഈ ജീവിതം രൂപപ്പെടുത്താൻ കൂടെ നിന്നവരോടും എനിക്ക് പറയാനുള്ളത് ഒരു വലിയ നന്ദിയാണ്’.

‘ഈ യാത്രയിൽ ഞാൻ കണ്ട വലിയ സ്വപ്നത്തിലേയ്‌ക്ക് എന്നെ അടുപ്പിച്ചതിന് നന്ദി. സ്വപ്നങ്ങൾ കാണണം, വിശ്വസിക്കണം, ഓടി അതിനെ കീഴടക്കണം. മാളികപ്പുറം എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കാനും നിങ്ങളുടെ കണ്ണുകൾ നനയ്‌ക്കാനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അതാണ് സിനിമ. അടുത്തുള്ള തിയറ്ററിൽ പോയി സിനിമ ആസ്വദിക്കൂ. തോൽക്കാൻ മനസ്സില്ലാത്തവനോട് പ്രപഞ്ചം എപ്പോഴും ഭ്രാന്തമായി പ്രണയത്തിലായിരുന്നു. സ്വപ്നം കാണൂ..ലക്ഷ്യം വെയ്‌ക്കൂ..സ്വന്തമാക്കൂ..’ എന്നാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്.

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies