വയനാട്: കെഎസ്ആർടിസി ബസ് യാത്രയ്ക്കിടെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി. വയനാട് ജില്ലയിലെ ആനപ്പാറ കുന്നത്തൊടി സ്വദേശി അസ്ലമിന്റെ കൈയിലാണ് ഗുരുതരമായ പരിക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ ചുള്ളിയോട് അഞ്ചാംമൈലിൽ വെച്ചാണ് അപകടം ഉണ്ടായയത്. പരിക്കേറ്റ അസ്ലമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാത്രക്കിടെ അസ്ലം കൈ ബസിന്റെ ജാലകത്തിൽ കൂടി പുറത്തേക്ക് ഇട്ടിരുന്നു. ഈ സമയത്താണ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചത്. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
Comments