അധോലോക നായകൻ ദാവൂദിന് രണ്ടാം കല്യാണം; വധു പാകിസ്താനി; തുറന്ന് പറഞ്ഞത് ആദ്യ ഭാര്യ മജ്‌ലാബി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അധോലോക നായകൻ ദാവൂദിന് രണ്ടാം കല്യാണം; വധു പാകിസ്താനി; തുറന്ന് പറഞ്ഞത് ആദ്യ ഭാര്യ മജ്‌ലാബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 03:55 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. ദാവൂദിന്റെ രണ്ടാം ഭാര്യ പാകിസ്താൻ സ്വദേശിയും പത്താൻ കുടുംബാംഗവുമാണ്. ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവൻ അലിഷാ പാർക്കറാണ് വിവാഹ വിവരം പുറത്തുവിട്ടത്. ദാവൂദിന്റെ സഹോദരി ഹസീന പാർക്കറിന്റെ മകനാണ് അലിഷ.

അധോലോക തീവ്രവാദ ഫണ്ടിംഗ് കേസിൽ എൻഐഎ അലിഷയെ ചോദ്യം ചെയ്തപ്പോഴാണ് ദാവൂദിന്റെ രണ്ടാം വിവാഹക്കാര്യവും പുറത്ത് വന്നത്. ദാവൂദ് തന്റെ ആദ്യ ഭാര്യ മഹ്ജാബിയെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും അവർ ഇപ്പോൾ കറാച്ചിയിലാണ് താമസിക്കുന്നതെന്നും അലിഷ പറഞ്ഞു.

2022 സെപ്റ്റംബറിലാണ് അലി എൻഐഎയ്‌ക്ക് മുൻപാകെ മൊഴി നൽകിയത്. തുടർന്ന് എൻഐഎ പലയിടത്തും റെയ്ഡ് നടത്തുകയും ദാവൂദിന്റെ ശൃംഖലയിൽപ്പെട്ട നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് ഏജൻസി കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു. മഹ്ജാബിയിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധ തിരിക്കാനാണ് ദാവൂദ് രണ്ടാം വിവാഹം കഴിച്ചത്. 2022 ജൂലൈയിൽ ദുബായിൽ വെച്ചാണ് അലിഷ മജാബിയെ കണ്ടുമുട്ടുന്നത്. ഈ സന്ദർഭത്തിലാണ് ദാവൂദ് വീണ്ടും വിവാഹിതനായ വിവരം മഹ്ജാബി വെളിപ്പെടുത്തിയത്. വാട്സ്ആപ്പ് കോളുകളിൽ മഹ്ജാബി ഇന്ത്യയിലെ ബന്ധുക്കളുമായി സംസാരിക്കാറുണ്ട്.

ആഗോള തീവ്രവാദ ശൃംഖലയുടെ നേതാവും രാജ്യാന്തര സംഘടിത കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിനും കൂട്ടാളി ഛോട്ടാ ഷക്കീലിനും ഡി കമ്പനിയിലെ മറ്റ് മൂന്ന് അംഗങ്ങൾക്കുമെതിരെ കഴിഞ്ഞ വർഷം ഭീകരവിരുദ്ധ അന്വേഷണ ഏജൻസി മുംബൈയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഡി-കമ്പനിയിലെ മുംബൈ സ്വദേശികളായ മൂന്ന് അംഗങ്ങളെ 2022 ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ ‘ഡി-കമ്പനി’യുടെ തീവ്രവാദ പ്രവർത്തനങ്ങളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ദാവൂദ് ഇബ്രാഹിം ഹവാല മാർഗത്തിലൂടെ വൻതുക അയച്ചതായി എൻഐഎ ആരോപിച്ചു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലാണ് ദാവൂദ് താമസിക്കുന്നത്.

 

Tags: DAWOOD IBRAHIM
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies