ന്യൂഡൽഹി: കോവാക്സിന് ഇനിമുതൽ കരുതൽ ഡോസായി ഉപയോഗിക്കാനുളള അനുമതി നൽകി ഡ്രഗ്സ് കൺട്രോളർ. ഇതുവരെ രണ്ട് ഡോസ് കോവിഷീൽഡോ, കോവാക്സിനോ സ്വീകരിച്ചവർക്ക് ഇത് കരുതൽ ഡോസായി സ്വീകരിക്കാം.
സെൻട്രൽ ഡ്രഗ്സ് സറ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബജക്ട് എക്സ്പേർട്ട് ശുപാർശയെ തുടർന്നാണ് ഡിസിജിഐയുടെ അംഗീകാരം.
കോവാക്സിന് ആദ്യമായി ഇന്ത്യയിൽ അംഗീകാരം ലഭിക്കുന്നത് 2021-നാണ്. 2021 ഡിസംബർ 28-ന് മുതിർന്നവരിലും, 2022 മാർച്ച് 9-ന് 12-17 പ്രായത്തിലുള്ളവരിലും 2022 ജൂൺ 28-ന് 7-11 വയസ് പ്രായമുള്ള കുട്ടികളിലും ഉപയോഗിക്കാനുളള അനുമതി ലഭിച്ചു. 2021 ഡിസംബർ 17-ന് ലോകാരോഗ്യ സംഘടന ഇതിന് അടിയന്തര ഉപയോഗ ലിസ്റ്റിംഗ് നൽകി.
Comments