പയ്യന്റെ വീട് കാണാൻ കല്യാണപ്പെണ്ണും! ചെക്കൻകാണലുമായി നടി മാളവിക; വിവാഹത്തിന് മുമ്പ് ഇത് വേണമോയെന്ന് ചിന്തിച്ച് പ്രബുദ്ധ മലയാളി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പയ്യന്റെ വീട് കാണാൻ കല്യാണപ്പെണ്ണും! ചെക്കൻകാണലുമായി നടി മാളവിക; വിവാഹത്തിന് മുമ്പ് ഇത് വേണമോയെന്ന് ചിന്തിച്ച് പ്രബുദ്ധ മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 07:33 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ സജീവമാണ് നടിയും നർത്തകിയുമായ മാളവിക കൃഷ്ണദാസ്. റിയാലിറ്റി ഷോകളിലൂടെ ടെലിവിഷൻ രംഗത്തേക്ക് കടന്നുവന്ന മാളവിക നായികാ നായികൻ എന്ന ഷോയിലൂടെയാണ് കൂടുതൽ പ്രശസ്തയാവുന്നത്. ഇപ്പോൾ പരമ്പരകളിലും ടിവി ഷോകളിലും സമൂഹമാദ്ധ്യമങ്ങളിലുമെല്ലാം സജീവമായ നടിയുടെ വിവാഹ വിശേഷങ്ങളാണ് മലയാളികൾക്കിടയിൽ ചർച്ചയാവുന്നത്.

നായികാ നായികൻ എന്ന ഷോയിൽ സഹതാരമായിരുന്ന തേജസുമായാണ് മാളവികയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത്. തേജസുമായി നേരത്തെ പരിചയമുണ്ടെങ്കിലും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണിതെന്ന് മാളവിക വ്യക്തമാക്കിയിരുന്നു. തുടർന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ പെണ്ണുകാണൽ ചടങ്ങും മറ്റ് വിശേഷങ്ങളും നടി പങ്കുവയ്‌ക്കുകയും ചെയ്തു.

ഇതിന് ശേഷം മാളവിക പങ്കുവച്ച വീഡിയോ നടിയുടെ ആരാധകർ മാത്രമല്ല, സോഷ്യൽ മീഡിയ മുഴുവൻ ചർച്ചയായിരിക്കുകയാണ്. ‘ചെക്കൻ കാണൽ’ എന്ന തലക്കെട്ടോടെയാണ് നടി വീഡിയോ പങ്കുവച്ചത്. വിവാഹമുറപ്പിച്ചതിന് ശേഷം മാളവികയുടെ വീട്ടിലേക്ക് പയ്യനും വീട്ടുകാരും വന്ന് കണ്ടത് പോലെ തേജസിന്റെ വീട്ടിലേക്ക് മാളവികയും കുടുംബവും ചെല്ലുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

സാധാരണയായി വിവാഹമുറപ്പിച്ചു കഴിഞ്ഞാൽ പെൺകുട്ടികൾ വരന്റെ വീട്ടിലേക്ക് പോകാറില്ല. പെൺകുട്ടിയുടെ വീട്ടുകാർ മാത്രമാണ് വരന്റെ വീടും സാഹചര്യവും നേരിൽ ചെന്ന് കണ്ട് അന്വേഷിക്കുക. ‘വിവാഹത്തിന് ശേഷം മാത്രം പെൺകുട്ടിയെ ചെക്കന്റെ വീട്ടിലേക്ക് കയറ്റുക’ എന്ന കാലങ്ങളായി തുടരുന്ന ‘നാട്ടുനടപ്പാണ്’ മാളവികയുടെ വീഡിയോ പുറത്തുവന്നതോടെ ചർച്ചയാവുന്നത്.

വിവാഹത്തിന് ശേഷം താമസിക്കാൻ പോകുന്ന വീടും പരിസരവും കാണാൻ ഏറ്റവും അർഹതപ്പെട്ടയാൾക്ക് ഒഴികെ ബാക്കിയെല്ലാവർക്കും അവസരം ലഭിക്കുന്നുവെന്നതാണ് കേരളത്തിലെ ‘സോ കോൾഡ് നാട്ടുനടപ്പ്’. കാലം മാറിയിട്ടും, വിദ്യാസമ്പന്നരായ തലമുറ വന്നിട്ടും ഇക്കാര്യത്തിൽ പരിഷ്‌കാരം വന്നില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രബുദ്ധത നാഴികയ്‌ക്ക് നാല്പതുവട്ടം വിളിച്ചോതുന്ന മലയാളികൾ ഇപ്പോഴും പയ്യന്റെ വീട് വിവാഹത്തിന് മുമ്പ് വധു കാണുന്നതിന് എതിരാണ്. സെലിബ്രിറ്റികൾക്കിടയിലും സമ്പന്നർക്കിടയിലും മാത്രം ഇത്തരം മാറ്റങ്ങൾ വന്നുതുടങ്ങിയാൽ മതിയോ എന്നും സാധാരണക്കാർക്കിടയിൽ ഈ മാറ്റം എന്ന് വന്നുതുടങ്ങുമെന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തന്റെ സബ്‌സ്‌ക്രൈബേഴ്‌സിനും ആരാധകർക്കും വേണ്ടി മാളവിക കൃഷ്ണദാസ് പങ്കുവച്ചതായിരുന്നു വീഡിയോ എങ്കിലും ചെക്കന്റെ വീടുകാണലിനെ കുറിച്ച് കേരളം മുഴുവൻ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്.

Tags: malavika krishnadastejas jyoti
Share
Tweet
SendShare

More News from this section

കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികൾ ഗുരുഗ്രാമിൽ മരിച്ച നിലയിൽ

വിവാഹത്തെച്ചൊല്ലിയുള്ള തർക്കം; 18കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കത്തിച്ചു, 19കാരൻ പിടിയിൽ

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

ബംഗളൂരുവിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ടു; മൂന്ന് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു

നെന്മാറ ഇരട്ടക്കൊലക്കേസ്: സുധാകരന്റെ മക്കൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം പാഴ്‌വാക്കായി; രണ്ട് വർഷമായിട്ടും സർക്കാർ മാറിയിട്ടും നടപടിയില്ല

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ ശരീരത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലേറെ മദ്യം; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Latest News

‘ബംഗ്ലാദേശ് മോഡൽ കലാപവും ഭരണമാറ്റവുമാണ് ലക്ഷ്യം’; ജനാധിപത്യ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമം; കോൺഗ്രസിനും ഇൻഡി സഖ്യത്തിനുമെതിരെ രാജ്‌നാഥ് സിംഗ്

 പാറ്റകളുടെ പ്രതിഷേധത്തിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പിന്തുണ; വ്യാജ അക്കൗണ്ടുകളിലൂടെ നിരന്തരം രാജ്യവിരുദ്ധം പ്രചാരണം; രഹസ്യാന്വേഷണ റിപ്പോർട്ട്  

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

കൊച്ചി ജൂതപ്പള്ളി ആക്രമണം: കോഡർ ഹൗസ് തീപിടിത്തത്തിലും വീണ്ടും അന്വേഷണം; എബിൻ പോളിനെ വിശദമായി ചോദ്യം ചെയ്യും

മലപ്പുറത്ത് ഇസ്ലാമിക ആഭിചാരത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; പിന്നാലെ മാതാവിനൊപ്പം ഒളിച്ചോടി; ജസൽ തങ്ങൾ അറസ്റ്റിൽ

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies