ബോൾ ആകൃതിയിൽ ഒരു വിചിത്ര രൂപം; നിറയെ രോമങ്ങൾ, തലയും വാലും ഇല്ല; യുവതിയുടെ ക്യാമറയിൽ പതിഞ്ഞ രൂപം കണ്ട് ഞെട്ടി!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബോൾ ആകൃതിയിൽ ഒരു വിചിത്ര രൂപം; നിറയെ രോമങ്ങൾ, തലയും വാലും ഇല്ല; യുവതിയുടെ ക്യാമറയിൽ പതിഞ്ഞ രൂപം കണ്ട് ഞെട്ടി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 10:46 am IST
FacebookTwitterWhatsAppTelegram

കാനഡയിൽ ഇപ്പോൾ മഞ്ഞു പെയ്യുകയാണ്. തന്റെ ക്യാമറയും തൂക്കി ശൈത്യകാലത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിയ ടെയ്‌ലർ ബോർത്ത് എന്ന യുവതിയുടെ ക്യാമറ കണ്ണുകളിൽ പതിഞ്ഞ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കാനഡയിലെ ഒരു പാർക്കിൽ വച്ച് എടുത്ത ചിത്രമാണ് ടെയ്‌ലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

ശരീരം മുഴുവൻ രോമം നിറഞ്ഞ ബോൾ ആകൃതിയിലുള്ള ഒരു രൂപം. തലയും കാണാനില്ല, വാലും കാണാനില്ല. മഞ്ഞിൽ അനങ്ങാതെ ഇരിക്കുന്ന എന്തോ ഒന്ന്! ടെയ്ലർ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രം എന്താണെന്നറിയാൻ പലരും തിരക്കു കൂട്ടി. അവസാനം ടെയ്ലർ അത് വെളിപ്പെടുത്തി. അത് മറ്റൊന്നുമല്ല, കാനഡയുടെ ദേശീയ മൃ​ഗം തന്നെ. ബീവർ!

മഞ്ഞിൽ കളിക്കുന്ന ബീവറുകളുടെ ചിത്രങ്ങൾ പകർത്തുമ്പോഴായിരുന്നു വ്യത്യസ്തമാർന്ന കോണിൽ നിന്നും ചിത്രം എടുക്കാൻ സാധിച്ചത്. കാണുന്നവർക്ക് അത് എന്ത് മൃ​ഗമാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം ഒരു ചിത്രം എടുത്തു. ‘എന്റെ ക്യാമറ കണ്ണുകളിൽ നിന്നും ഒളിക്കാൻ ശ്രമിക്കുകയായിരുന്നു ആ ബീവർ. ആ സമയത്ത് എടുത്ത ചിത്രം. ഈ ഫോട്ടോ ആളുകളെ വളരെയധികം ആകർഷിക്കുമെന്നും അവരിൽ അതിശയം സൃഷ്ടിക്കുമെന്നും എനിക്ക് ഉറപ്പായിരുന്നു’ എന്ന് ടെയ്‌ലർ ബോർത്ത് പറഞ്ഞു. ബീവറുകളുടെ വ്യത്യസ്തമാർന്ന ചിത്രങ്ങൾ ടെയ്‌ലർ ബോർത്ത് പകർത്തിയിട്ടുണ്ട്. ചെറിയ ചിരി സമ്മാനിക്കുന്നതും, മരകഷ്ണം കടിച്ചു മുറിക്കുന്നതുമായ ബീവറുകളുടെ ചിത്രവും ടെയ്ലർ പങ്കുവെച്ചിട്ടുണ്ട്.

കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവിയാണ് ബീവർ. അണക്കെട്ടു നിർമ്മാണത്തിൽ അതിവിദ​ഗ്ദരാണ് ബീവറുകൾ. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളും ഉപയോഗിച്ച് മരങ്ങൾ മുറിച്ച് കാട്ടിൽ അണകെട്ടേണ്ട സ്ഥലത്തെത്തിക്കും. ഇങ്ങനെ വെള്ളം കെട്ടിനിർത്തി അതിനു നടുവിൽ തന്നെ ബീവറുകൾ വീടും ഒരുക്കും. മരച്ചില്ലകളും ചളിയും ഉപയോഗിച്ചാണ് വീടുനിർമ്മാണം.ജലത്തിനടിയിലാണ് വീടിന്റെ വാതിൽ. മഞ്ഞുകാലത്ത് ജലം ഉറഞ്ഞ് ഐസാകുമ്പോൾ പോലും ജലാശയത്തിനടിയിലേക്കും ഭക്ഷണക്കലവറയിലേക്കും പോവാനുള്ള മാർഗ്ഗങ്ങളും ബീവർ വീടുനിർമ്മിക്കുമ്പോഴേ ഉണ്ടാക്കും. മഞ്ഞുകാലം കഴിയുമ്പോൾ മഞ്ഞുരുകി ജലനിരപ്പുയർന്നാലും വീടിനെ രക്ഷിക്കാൻ മാർഗ്ഗമുണ്ട്. ഡാമിന്റെ ഒരറ്റത്തുണ്ടാക്കിയ വിള്ളലിലൂടെ അധികമുള്ള വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയും. കാട്ടിലെ എഞ്ചിനീയർ എന്ന വിശേഷണത്തിന് ബീവർ തികച്ചും യോഗ്യനാണ്.

Tags: canadaviral picture
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies