പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള ആയേക്കും!; പ്രഖ്യാപനം ഉടൻ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാതാളത്തവള കേരളത്തിന്റെ ഔദ്യോഗിക തവള ആയേക്കും!; പ്രഖ്യാപനം ഉടൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 09:40 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന മാവേലിത്തവള അഥവാ പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചേക്കും. വ്യാഴാഴ്ച ചേരുന്ന വനം വന്യജീവി ഉപദേശക ബോർഡിന്റെ വാർഷികയോഗത്തിൽ തീരുമാനമുണ്ടായേക്കും. വനംവകുപ്പ് ഇതുസംബന്ധിച്ച്‌ നേരത്തേ ശുപാർശ നൽകിയിരുന്നു. ഇരിഞ്ഞാലക്കുട സെയ്‌ന്റ് ജോസഫ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപകൻ ഡോ. സന്ദീപ് ദാസാണ് പാതാളത്തവളയെ കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ് ഈസയും ഇതിനൊപ്പം ചേർന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിച്ചാൽ വർഷങ്ങുടെ കാത്തിരിപ്പിനാണ് വിരാമമിടുന്നത്.

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഇനമാണ് പാതാളത്തവള. പന്നിമൂക്കൻ എന്നും ഇതിന് പേരുണ്ട്. മണ്ണിനടിയിൽ ജീവിക്കുന്ന ഇവ വർഷത്തിലൊരിക്കൽ പ്രജനനം നടത്താൻ വേണ്ടി മാത്രമാണ് ഭൂമിക്ക് മുകളിലേക്ക് വരിക. ‘നാസികബട്രാക്കസ് സഹ്യാദ്രെൻസിസ്’ എന്നാണ് പർപ്പിൾ ഫ്രോഗിന്റെ ശാസ്ത്രീയനാമം. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്നവയാണിവ. 80 മുതൽ 120 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ ഇവ പരിണമിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രമായ സീഷെൽസിൽമാത്രം കാണപ്പെടുന്ന ‘സൂഗ്ലോസിഡോ’ എന്ന കുടുംബത്തിലെ തവളകളുമായി പാതാളത്തവളയ്‌ക്ക് ബന്ധമുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. കേരളത്തിന്റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കുന്നതിലൂടെ പശ്ചിമഘട്ടത്തിലെ ഇവയുടെ ആവാസസ്ഥലം സംരക്ഷിക്കപ്പെടും. മാത്രമല്ല, ഇതോടൊപ്പം പശ്ചിമഘട്ടത്തിലെ മറ്റു ജീവജാലങ്ങളും സംരക്ഷിക്കപ്പെടുമെന്നതിനാലാണ് ഇത്തരമൊരു നിർദ്ദേശം വനംവകുപ്പ് മുന്നോട്ടു വച്ചത്.

Tags: purple frog
ShareTweetSendShare

More News from this section

391 ഗ്രാം എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ; ബാങ്ക് അക്കൗണ്ടിൽ ഒരാഴ്ചയ്‌ക്കിടെ 10 ലക്ഷം രൂപയുടെ ഇടപാട്

ക്യൂവിൽ നിർത്തിയും ഒ.പി ടിക്കറ്റ് എടുക്കാൻ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്; ജീവനക്കാരുടെ അനാസ്ഥ തന്നെയാണ്; ശക്തമായ അന്വേഷണം വേണം: ഡോ. ഹാരിസ് ചിറക്കൽ

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

Latest News

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

30 ദശലക്ഷം പാമ്പുകളെ വളർത്തുന്ന മേഖലയിൽ വെള്ളപ്പൊക്കത്തിൽ ഫാമുകൾ തകർന്നു; രക്ഷപ്പെട്ടത് 900-ലേറെ വിഷപ്പാമ്പുകൾ, ഭീതിയിൽ ചൈന

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies