കൊല്ലം: കെഎസ്ആർടിസി ബസിൽ നിന്നും ഡീസൽ മോഷ്ടിച്ച ഡ്രൈവർ പിടിയിൽ. കിളികൊല്ലൂർ സ്വദേശി സലീമിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പത്ത് ലിറ്റർ ഡീസലാണ് സലീം മോഷ്ടിച്ചത്.
ഇയാൾ ഡീസൽ മോഷ്ടിക്കുന്നത് കണ്ട സഹപ്രവർത്തകനാണ് മേൽ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസറുടെ പാരതിയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്.
Comments