എറണാകുളം: കൊച്ചി നഗരത്തിൽ തുടർച്ചയായി രണ്ടാം ദിനവും സ്ത്രീകളുടെ മാല പൊട്ടിക്കൽ ശ്രമം. പ്രഭാത നടത്തത്തിനിടെ 75-കാരിയുടെ രണ്ട് പവന്റെ മാലയാണ് പൊട്ടിച്ചത്. ബൈക്കിലെത്തിയ യുവാവ് മുളക് സ്േ്രപ അടിച്ച ശേഷമായിരുന്നു മാല പൊട്ടിച്ചത്. മാല നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതായും വൃദ്ധ പറഞ്ഞു.
കൊച്ചി നഗരത്തിലെ മാല പൊട്ടിക്കൽ പോലീസ് ഗൗരവമായി കാണുന്നുവെന്നാണ് സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു. മാല മോഷ്ടാക്കളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്നും പോലീസ് അറിയിച്ചു.
സ്ത്രീകൾ പ്രഭാത നടത്തത്തിന് പോകുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആഭരണങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്നും കമ്മീഷണർ പറഞ്ഞു. കൊച്ചി നഗരത്തിൽ ഇന്നലെയും ഇന്നും പ്രഭാത നടത്തത്തിനിറങ്ങിയ സ്ത്രീകളുടെ മാല പൊട്ടിച്ചിരുന്നു.
Comments