തൃശ്ശൂർ: അനുമതിയില്ലാതെ വീണ്ടും തുറന്ന എം.ജി.റോഡ് ബുഹാരിസ് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷ വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് ഹോട്ടൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പൂട്ടിക്കുകയായിരുന്നു.
അടുക്കള വൃത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥർ വീണ്ടും വന്ന് പരിശോധിച്ചാൽ മാത്രമായിരുന്നു തുറക്കാൻ വീണ്ടും അനുമതി ലഭിക്കുക. എന്നാൽ ഇതിന് കൂട്ടാക്കാതെ ഹോട്ടൽ ഇന്ന് വീണ്ടും തുറന്ന് പ്രവർത്തിച്ചു. വിവരമറിഞ്ഞ് വീണ്ടും ഹോട്ടൽ അടപ്പിക്കാനെത്തിയ ഉദ്യോഗസ്ഥയെ ഹോട്ടൽ ഉടമ ഭീഷണിപ്പെടുത്തി.
ഈ ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ച കുടുംബത്തിന് ഭക്ഷ്യ വിഷബാധയേറ്റിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടൽ അടച്ചുപൂട്ടിയത്.
Comments