ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കേണ്ട; പറഞ്ഞ കാര്യത്തിൽ ഉറച്ചു തന്നെ; ബിബിസി എന്തോ മഹാകാര്യം അവതരിപ്പിച്ചു എന്ന തരത്തിലാണ് പലരും: അനിൽ കെ ആന്റണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കേണ്ട; പറഞ്ഞ കാര്യത്തിൽ ഉറച്ചു തന്നെ; ബിബിസി എന്തോ മഹാകാര്യം അവതരിപ്പിച്ചു എന്ന തരത്തിലാണ് പലരും: അനിൽ കെ ആന്റണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 01:53 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഇന്ത്യയുടെ പരമാധികാരത്തെ മാനിക്കണമെന്ന പൊതുവികാരമാണ് താൻ പങ്കുവെച്ചതെന്ന് രാജിക്ക് പിന്നാലെ അനിൽ കെ ആന്റണി. കോൺഗ്രസ് നേതാക്കളിൽ നിന്നും മോശം പ്രതികരണമാണ് ഉണ്ടായത്. സഹിഷ്ണുതയെക്കുറിച്ച് പറയുന്നവരാണ് ഇങ്ങനെ അധഃപതിച്ചത്. പറഞ്ഞ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ഭയപ്പെടുത്തി പോസ്റ്റ് പിൻവലിപ്പിക്കാമെന്ന് കരുതേണ്ട എന്നുമാണ് അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

‘2017-ലാണ് ഞാൻ കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചു തുടങ്ങിയത്. അന്നത്തെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും ഒപ്പം ഞാൻ ഏറെ ബഹുമാനിക്കുന്ന ശശി തരൂരും നിർബന്ധിച്ചിട്ടാണ് കോൺ​ഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ എനിക്കെതിരെ വ്യാപക സൈബർ ആക്രമണം അഴിച്ചു വിട്ടു. അത് സിപിഎമ്മിൽ നിന്നോ ബിജെപിയിൽ നിന്നോ അല്ല, കോൺ​ഗ്രസിൽ നിന്നാണ്. അതെല്ലാം കണ്ടില്ല എന്ന് നടിച്ച് മുന്നോട്ട് പോയി. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനിടയിൽ എനിക്കെതിരെ കോൺ​ഗ്രസിൽ നിന്നുണ്ടായത് വ്യാപക ആക്രമണമാണ്. ട്വിറ്റ് ചെയ്തതിൽ ഒരു തെറ്റുമില്ല. അതിൽ ഉറച്ചു തന്നെയാണ് നിൽക്കുന്നത്’.

‘ട്വിറ്റ് ചെയ്തതിൽ ഒരു ശതമാനം തെറ്റില്ല എന്നു മാത്രമല്ല, നൂറ് ശതമാനം ശരിയാണ്. ഇറാഖ് യുദ്ധത്തിന് പിന്നിലുള്ളവർ തന്നെയാണ് ബിബിസിയുടെ ഡോക്യുമെന്ററിക്ക് പിന്നിലുള്ളതും. പിന്നിലെന്താണെന്ന് അറിയാതെ ബിബിസി എന്തോ മഹാകാര്യം അവതരിപ്പിച്ചു എന്ന തരത്തിൽ പൊക്കിയെടുത്തു കൊണ്ട് നടക്കേണ്ടതില്ല. പരാമർശം തിരുത്തി പറയണം, ഡിലീറ്റ് ചെയ്യണം എന്നൊക്കെ എന്നോട് പറഞ്ഞു. നടക്കില്ല, പിൻവലിക്കില്ല എന്നതാണ് എന്റെ ഉത്തരം. ഒരു വാക്ക് പോലും ഡിലീറ്റ് ചെയ്യില്ല. ​ഗുണ്ടായിസം കാണിച്ചും അസഭ്യം പറഞ്ഞും ഭയപ്പെടുത്തി തിരുത്തിക്കാം എന്ന് കോൺ​ഗ്രസ് വിചാരിക്കേണ്ട’ എന്ന് വിവിധ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അനിൽ കെ ആന്റണി പറഞ്ഞു.

 

 

Tags: BBC DocumentaryAnil K Antony
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies