പദ്മാ പുരസ്‌കാരം ചെറുവയൽ രാമേട്ടന്റെ കരങ്ങളിൽ ഭദ്രം; അപൂർവ്വ ഇനം നെൽവിത്തുകളുടെ സംരക്ഷകൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പദ്മാ പുരസ്‌കാരം ചെറുവയൽ രാമേട്ടന്റെ കരങ്ങളിൽ ഭദ്രം; അപൂർവ്വ ഇനം നെൽവിത്തുകളുടെ സംരക്ഷകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2023, 09:41 am IST
Facebook
Twitter
WhatsAppTelegram

പദ്മ പുരസ്‌കാരങ്ങൾ ഏറ്റവും അനുയോജ്യമായ കൈകളിൽ എത്താൽ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ല. ഒരു പുരസ്‌കാരത്തിന് തിളക്കം വർദ്ധിക്കുന്നത് അത് ഏറ്റവും അനുയോജ്യമായ കരങ്ങൾ ഏറ്റുവാങ്ങുമ്പോഴാണ്. ഭാരതം ഇത്തവണ പദ്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചതിൽ വയനാടിൽ നിന്നുള്ള ഒരു ജൈവകർഷകനുണ്ട്. അപൂർവ്വ ഇനം നെൽവിത്തുകളുടെ സംരക്ഷകനായ ചെറുവയൽ രാമൻ. എഴുപത്തിരണ്ട് പിന്നിട്ട വയനാടുകാരുടെ രാമേട്ടൻ ഇന്ന് കൃഷി ചെയ്യുന്നത് 55-ൽ അധികം നെൽവിത്തുകളാണ്.

പത്ത് വയസ്സ് മുതൽ മണ്ണിനോടും കൃഷിയോടും കൂട്ട് കൂടിയ ഇദ്ദേഹം പൈതൃകമായി കൈമാറിക്കിട്ടിയ കൃഷിരീതികളാണ് ഇന്നും ഉപയോഗിക്കുന്നത്. കൃഷി പലപ്പോഴും സാമ്പത്തികനഷ്ടം ഉണ്ടാക്കിയെങ്കിലും സങ്കരവിത്തുകളുടെയോ ആധുനിക കൃഷി രീതികളുടെയോ പിറകേ പോകാൻ രാമേട്ടൻ തയ്യാറായിട്ടില്ല.

രാജ്യത്തിനകത്തും പുറത്തും ജൈവകൃഷിയേക്കുറിച്ചും അപൂർവ്വ ഇനം വിത്തിനങ്ങളെ കുറിച്ചും ക്‌ളാസുകൾ എടുക്കാൻ ഇദ്ദേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ആരോഗ്യപരമായ കാരണങ്ങളാൽ യാത്രകൾ കുറച്ചു. വിദേശത്ത് നിന്ന് പോലും അപൂർവ്വ കൃഷിയെ കുറിച്ച് പഠിക്കാൻ കമ്മനത്തുള്ള രാമേട്ടന്റെ വസതിയിയിലേക്ക് ആളുകൾ എത്താറുണ്ട്.

രാമേട്ടൻ താമസിക്കുന്ന വിടിനും പറയാനുണ്ട് ഒരുപാട് കഥകൾ. 150-ൽ അധികം വർഷം പഴക്കമുള്ള വീട് മണ്ണും വൈക്കോലും മുളയും കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈട്ടിയും മുളയും കൊണ്ടാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്.

രാമേട്ടന്റെ ജീവിതം നെൽവിത്തുകളുടെ സംരക്ഷണത്തിന് മാറ്റിവെക്കുമ്പോൾ എല്ലാത്തിനും പിന്തുണയുമായി കൃഷിയെ സ്‌നേഹിക്കുന്ന കുടുംബമുണ്ട്. ഭാര്യ ഗീത, മക്കളായ രമണി, രമേശൻ, രാജേഷ്, രജിത മരുമക്കളായ രജിത, തങ്കമണി എന്നിവരടങ്ങുന്നതാണ് ചെറുവയൽ രാമേട്ടന്റെ കുടുംബം.

Tags: Republic Day 2023Cheruvayal raman
Share
Tweet
SendShare

More News from this section

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies