ലക്നൗ: 74-ാംമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൗജന്യ സ്മാർട്ട് കാർഡ് വിതരണം ചെയ്ത് നോയിഡ മെട്രോ. 10 ദിവസത്തെ കാലാവധിയിലാണ് സൗജന്യ സ്മാർട്ട് കാർഡ് വിതരണം ചെയ്യുന്നത്. ഫെബ്രുവരി നാലിനാണ് അവസാനിക്കുന്നത്. 100 രൂപയുടെ സ്മാർട്ട്
കാർഡാണ് സൗജന്യമായി വിതരണം ചെയ്യുന്നത്.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26 മുതൽ ഫെബ്രുവരി 4 വരെയാണ് അക്വാ ലൈനിലെ യാത്രക്കാർക്ക് സൗജന്യമായി മെട്രോ കാർഡുകൾ നൽകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് നോയിഡ മെട്രോ റെയിൽ കോർപ്പറേഷൻ (NMRC) സ്മാർട്ട് കാർഡ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഇതിനോടകം ഒന്നര ലക്ഷം സ്മാർട്ട് കാർഡുകൾ നൽകിയതായി എൻഎംആർസി അറിയിച്ചു. അതേസമയം, ടിക്കറ്റ് ഓഫീസുകളിലെ തിരക്ക് ഒഴിവാക്കാൻ അക്വാലൈൻ സ്റ്റേഷനുകളിൽ ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കും.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതി
കാർഡ് ഉപയോഗം വർദ്ധിപ്പിക്കുകയും ഡിജിറ്റൽ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും മെട്രോ ഡയറക്ടർ റിതു മഹേശ്വരി പറഞ്ഞു. നോയിഡ മെട്രോയുടെ നാലാം വാർഷികം ആഘോഷിക്കുന്ന വേളയാണിതെന്നും അവർ കൂട്ടിച്ചേർത്തു.
Comments