ലക്നൗ: റിപ്പബ്ലിക് ദിനാഘോഷ പരിപാടിയ്ക്കിടെ അള്ളാഹു അക്ബർ വിളിച്ച് അലിഗഡ് മുസ്ലീം സർവകലാശാലയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ക്യാമ്പസിന് പുറത്ത് നടന്ന പരിപാടിയിൽ എൻസിസി യൂണിഫോം ധരിച്ച വിദ്യാർത്ഥികളാണ് മുദ്രാവാക്യം മുഴക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ത്രിവർണ്ണ പതാക ഉയർത്തിയതിന് പിന്നാലെയായിരുന്നു അള്ളാഹു അക്ബർ മുഴക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സർവകലാശാലയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒരു ആൺകുട്ടി മുദ്രാവാക്യം വിളിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി വിദ്യാർത്ഥിയായ വസീം അലി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിദ്യാർത്ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
Comments