വാഴക്കുലയുണ്ടോ? ഇനി കൺഫ്യൂഷൻ വേണ്ട!
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വാഴക്കുലയുണ്ടോ? ഇനി കൺഫ്യൂഷൻ വേണ്ട!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 07:07 pm IST
FacebookTwitterWhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് പഴം. നേന്ത്രപ്പഴമായാലും ചെറുപഴമായാലും മിക്ക മലയാളികളുടെയും വീട്ടിലെ സ്ഥിര സാന്നിധ്യമാണ്. ഫ്ളാറ്റുകളിൽ അല്ലാതെ വീടും പുരയിടവുമൊക്കെയായി ജീവിക്കുന്ന ഒട്ടുമിക്ക ആളുകളുടെയും വീട്ടിൽ വാഴ കാണും. വാഴയില മുതൽ കുടപ്പൻ വരെ വാഴയിൽ നിന്ന് കിട്ടുന്ന എന്തും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.

വാഴ കുലച്ചാൽ കായ വെട്ടി ഉപ്പേരിയും മെഴുക്കുപുരട്ടിയും വയ്‌ക്കാനാണ് ചിലർക്ക് ഇഷ്ടം. എന്നാൽ മറ്റ് ചിലർക്ക് വാഴക്കുല പഴുപ്പിച്ചെടുക്കാനായിരിക്കും താത്പര്യം. കുല പഴുപ്പിക്കുക എന്നത് അൽപം മെനക്കെട്ട പണിയാണെന്നതിനാൽ ഇന്നത്തെ കാലത്ത് പലരും ഇതിന് മുതിരാറില്ല. ചന്ദനത്തിരി കത്തിച്ചുവച്ച് പഴുപ്പിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും തിരിയുടെ ഗന്ധം പഴത്തിന് വരുമെന്നതിനാൽ ഈ കുറുക്കുവഴിയോട് പലർക്കും താത്പര്യം കാണില്ല. എന്നാൽ ഇതൊന്നും ചെയ്യാതെ തന്നെ വാഴക്കുല എളുപ്പത്തിൽ പഴുപ്പിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം..

ഇതിനായി വാഴക്കുല തൂക്കിയിടണം. വീടിനുള്ളിൽ സൗകര്യമുള്ള ഏത് ഭാഗത്തും വാഴക്കുല തൂക്കിയിടാം. അടുക്കള ഭാഗമാകണമെന്ന് നിർബന്ധമില്ല. വാഴക്കുലയുടെ മുകളിൽ നിന്നുള്ള രണ്ട് പടലയുടെ അടിയിലൂടെ കയറെടുത്ത് കുരുക്കുണ്ടാക്കി വേണം കുല തൂക്കിയിടാൻ. വീട്ടിലെ മേൽക്കൂരയിലെ കൊളുത്തുള്ള ഭാഗം നോക്കി കൊളുത്തി വയ്‌ക്കാം.

ശേഷം തൂക്കിയിട്ട വാഴക്കുലയുടെ അടി ഭാഗം ചെറുതായി പിളർത്തി അതിനടിയിൽ ചതച്ച മൂന്ന് വെളുത്തുള്ളി വച്ചു കൊടുക്കുക. ഇതിന് പിന്നാലെ ഒരു കട്ടിയുള്ള തുണി കൊണ്ട് വാഴക്കുല പുതച്ചുനൽകാം. ഇത്രയും ചെയ്താൽ വാഴക്കുല വളരെ പെട്ടെന്ന് പഴുത്ത് കിട്ടുമെന്നാണ് പറയപ്പെടുന്നത്. കുലയ്‌ക്ക് സമീപം ചന്ദനത്തിരി കത്തിച്ചുവയ്‌ക്കേണ്ട ആവശ്യമോ പുകമുറിയിൽ കുല തൂക്കിയിടേണ്ട കാര്യമോ ഇല്ല.

Tags: bananaവാഴക്കുല
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies