കാണ്ടി : പശ്ചിമ ബംഗാളിൽ കണ്ടിയിൽ പത്താൻ സിനിമയുടെ പ്രദർശനത്തിനിടെ സിനിമാ ഹാളിന്റെ സീലിംഗ് തകർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം . . തിയേറ്ററിൽ നിറയെ ആളുകൾ ഉണ്ടായിരുന്നുവെന്നും , സിനിമ കാണുന്നതിനിടെ മേൽക്കൂരയുടെ ഒരു ഭാഗം താഴേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
നാട്ടുകാരാണ് ഓടിക്കൂടിയെത്തി പരിക്കേറ്റവരെ കണ്ടി സബ് ഡിവിഷണൽ ആശുപത്രിയിൽ എത്തിച്ചത് . മേൽക്കൂര തകർന്നതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ കണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പഴയ കെട്ടിടമായതിനാൽ ഇത്തരമൊരു സംഭവം ഉണ്ടായത് നിർഭാഗ്യകരമാണെന്ന് കാണ്ടി എംഎൽഎ അപൂർബ സർക്കാർ പറഞ്ഞു. സിനിമാശാല നഗരസഭ സീൽ ചെയ്തു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നഗരസഭയും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും എംഎൽഎ പറഞ്ഞു.
പത്താൻ സിനിമയ്ക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിയേറ്ററിലെ ഈ ദുരന്തം
Comments