ഗൂഗിളിൽ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുകയാണ്. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയാണ് ഇവരിൽ പലരെയും കമ്പനി പുറത്താക്കുന്നത്. അത്തരത്തിലൊരു തരം പുറത്താക്കലാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ ജീവനക്കാരെ ഗൂഗിളിലേക്ക് ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് എച്ച്ആറിനെ പുറത്താക്കിയത്. ഡാൻ ലാനിഗൻ റയാൻ എന്നയാൾക്കാണ് ജോലി നഷ്ടമായത്. ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂ ചെയ്ത് കൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ ഫോൺ കോൾ പെട്ടെന്ന് വിച്ഛേദിക്കപ്പെട്ടതായി അദ്ദേഹം പറയുന്നു. കമ്പനിയുടെ വെബ്സൈറ്റിൽ കയറാൻ നോക്കിയെങ്കിലും സാധിച്ചില്ലെന്നും പിന്നീട് അന്വേഷിച്ചപ്പോഴാണ് തന്നെ പിരിച്ചുവിട്ടതായി മനസിലാക്കാൻ കഴിഞ്ഞതെന്നാണ് റയാൻ പറയുന്നത്.
കമ്പനിയിലേക്ക് ആളെ എടുക്കുന്ന വിഭാഗം പോലും ആരൊയൊക്കെയാണ് പിരിച്ചുവിടുന്നതെന്ന് അറിയാത്ത അവസ്ഥയിലാണ്. ഗൂഗിൾ എച്ച്ആർ ടീമിൽ നിരവധി പേരെയാണ് ഇത്തരത്തിൽ പിരിച്ചുവിട്ടത്. ഇവരുടെ മാനേജരെയും കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പ്യൂട്ടറിന്റെ സാങ്കേതിക പ്രശ്നമാണ് തനിക്ക് ആക്സസ് കിട്ടാത്തതെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പി്ന്നാലെ ഇമെയിൽ സന്ദേശത്തിലൂടെയാണ് പിരിച്ചുവിട്ട വിവരം അറിഞ്ഞത്.
Comments