ഉണ്ണി മുകുന്ദന്റെ ചിത്രങ്ങളെ തകർക്കുക എന്നത് അജൻഡ; മോഹൻലാലിനെയും മമ്മൂട്ടിയെയും ചിലർ അഭിനയം പഠിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്; താരമായി ഉയരാൻ ഉണ്ണി അനുഭവിച്ച കഷ്ടപ്പാടിലും വലുതാണോ, ഒരു യൂട്യൂബ് ചാനൽ തുടങ്ങി തെറി പറയുന്നവർക്ക്: അഖിൽ മാരാർ
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണി മുകുന്ദന്റെ ചിത്രങ്ങളെ തകർക്കുക എന്നത് അജൻഡ; മോഹൻലാലിനെയും മമ്മൂട്ടിയെയും ചിലർ അഭിനയം പഠിപ്പിക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്; താരമായി ഉയരാൻ ഉണ്ണി അനുഭവിച്ച കഷ്ടപ്പാടിലും വലുതാണോ, ഒരു യൂട്യൂബ് ചാനൽ തുടങ്ങി തെറി പറയുന്നവർക്ക്: അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 07:25 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തെയും മോശമായി ചിത്രീകരിച്ച യൂട്യൂബ് വ്ലോ​ഗർക്കും തിയറ്ററുകളിൽ ഇറങ്ങുന്ന സിനിമകളെ ആരോ​ഗ്യപരമായി വിമർശിക്കുന്നതിന് പകരം തരംതാഴ്‌ത്തുകയും അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അവഹേളിക്കുകയും ചെയ്യുന്ന യൂട്യൂബ് വ്ലോ​ഗർമാർക്കും കൃത്യമായ മറുപടി നൽകി സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദന്റെ സിനിമകളെ മോശമാക്കി ചിത്രീകരിക്കുന്നതിന് പിന്നിൽ കൃത്യമായ അജൻഡയുണ്ട്. മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കാൻ നടക്കുകയും മലയാളത്തിലെ പ്ര​ഗൽഭ സംവിധായകരെ അവഹേളിക്കുകയും ചെയ്യുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും അഖിൽ മാരാർ ജനം ടിവി ചർച്ചയിൽ തുറന്നടിച്ചു.

‘കേരളത്തിലെ എല്ലാ വ്ലോ​ഗേഴ്സിനെയും വിമർശിക്കാൻ സാധ്യമല്ല. നാട്ടിൽ മുല്ല പോലുള്ള നല്ല സു​ഗന്ധമുള്ള പൂക്കൾ മാത്രമല്ല, സഹിക്കാൻ കഴിയാത്ത ശവംനാറി പൂക്കളുമുണ്ട്. സിനിമ ഉണ്ടാക്കുന്നത് പരിപ്പുവട ഉണ്ടാക്കുന്ന തരത്തിൽ ലളിതമായ കാര്യമാണെന്നാണ് ചിലർ പറയുന്നത്. നാലു വർഷങ്ങൾക്ക് മുമ്പ് മാളികപ്പുറത്തിന്റെ തിരക്കഥയുമായി മറ്റൊരു സംവിധായകനെ കണ്ട വ്യക്തിയാണ് അഭിലാഷ്. അന്ന് ഉണ്ണിമുകുന്ദനെ ഈ സിനിമയുടെ ഭാ​ഗമാക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ട് പോലുമില്ല. മറ്റുള്ള പലരുടെയും അടുത്ത് സംസാരിച്ച് അവസാനമാണ് ഉണ്ണി മുകുന്ദൻ എന്ന താരത്തെ സമീപിക്കുന്നത്. ​ഗുജറാത്തിലെ പഠനം കഴിഞ്ഞ് സിനിമയോടുള്ള ആ​ഗ്രഹത്തിന്റെ പുറത്ത് നാട്ടിൽ വന്ന് കഷ്ടപ്പെട്ട് താരമായും നടനായും മാറിയ ഉണ്ണി മുകുന്ദനെക്കാളും കഷ്‌ടപ്പാടാണോ, ഒരു മെയിൽ ഐഡിയും ഉണ്ടാക്കി യൂട്യൂബ് ചാനലും തുടങ്ങി വെറുതെ ഇരുന്ന് തെറി പറയുന്നവർക്ക്’.

‘സീക്രട്ട് ഏജന്റ്, അശ്വന്ത് കോക്ക് പോലുള്ള യൂട്യൂബേഴ്സ് എന്താണ് ചെയ്യുന്നത്. മലയാള സിനിമയെ ഉദ്ധരിക്കാൻ വേണ്ടി ഇറങ്ങിയേക്കുക എന്ന ചിന്തയിലാണ് ഇവർ. നിരന്തരം വ്യക്തിഹത്യ ചെയ്യുമ്പോൾ ആരാണെങ്കിലും തെറി പറഞ്ഞു പോകും. അതു തന്നെയെ ഉണ്ണി മുകുന്ദൻ ചെയ്തൊള്ളു. വളർത്തു ദോഷമെന്ന് പറഞ്ഞാൽ അത് മാതാപിതാക്കളെ അവഹേളിക്കുക തന്നെയാണ്. അത് കേൾക്കുമ്പോൾ ഉണ്ണി മുകുന്ദനെ പോലുള്ളവർ പ്രതികരിച്ചെന്നിരിക്കും. സിനിമകൾ വിവിധ തരത്തിലുള്ളതാണ്. മാളികപ്പുറം ഒരു ഭക്തി സിനിമയാണ്. സ്വഭാവികമായും സിനിമയുടെ പ്രമോഷനും അത്തരത്തിൽ ആയിരിക്കും. ഒരു സിനിമയുടെ പ്രമോഷന് വേണ്ടിയുള്ള എല്ലാം അതിലെ അഭിനേതാക്കൾ ചെയ്യണം. അതു തന്നയെ ഉണ്ണി മുകുന്ദനും ചെയ്തൊള്ളു. ഉണ്ണി മുകുന്ദന്റെ സിനിമയെ ഇകഴ്‌ത്തുന്നതിന് പിന്നിൽ ഒരു അജൻഡയുണ്ട്. താരമായി ഉയർന്നു വരുന്ന ഉണ്ണി മുകുന്ദനെ തകർക്കുക, മലയാള സിനിമകളെ ഇല്ലാതാക്കുക എന്നത് തന്നെയാണ് ഇത്തരം വ്ലോ​ഗേഴ്സിന്റെ അജൻജഡ. മോഹൻലാലിനെയും മമ്മൂട്ടിയെയും അഭിനയം പഠിപ്പിക്കുകയും ജോഷി സാറിനെ പോലുള്ള സംവിധായകരെ സംവിധാനം പഠിപ്പിക്കാൻ നടക്കുകയുമാണ് ഇവർ. നിരൂപണം ചെയ്യുന്നവർ നിരവധി പേരുണ്ട്. സിനിമയെ പഠിച്ച്, തിരക്കഥയെ പഠിച്ച്, സംവിധായകരെ പഠിച്ച് നിരൂപണം ചെയ്യണം. അല്ലാതെ, നടി നടന്മാരെ ബോഡിഷെയിംമി​ഗ് നടത്തിയും അവഹേളിച്ചുമല്ല സിനിമാ നിരൂപണം ചെയ്യേണ്ടത്’ എന്ന് അഖിൽ മാരാർ തുറന്നടിച്ചു.

 

Tags: Unni MukundanMalikappuram
Share
Tweet
SendShare

More News from this section

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്‌ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം

Latest News

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സത്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

യുവാക്കളെയും ജെന്‍സിയെയും ലക്ഷ്യമിട്ട് പ്രത്യേക സംഘവുമായി ബിജെപി

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വനിതാ ഡബിള്‍സില്‍ വെങ്കലം

അനുമതിയില്ലാത്ത ഏഴുനില കെട്ടിടം തകര്‍ന്നുവീണ് ദുരന്തം; ഹൈദരാബാദില്‍ രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

‘ഭരണം മാറിയിട്ടും ആഭ്യന്തരവകുപ്പ് സിപിഎം നിയന്ത്രണത്തില്‍’; മ്യൂസിയം സ്റ്റേഷന്‍ ഓണാഘോഷത്തില്‍ വിമര്‍ശനവുമായി അനൂപ് ആന്റണി

64 റണ്‍സിന് പുറത്താക്കിയ ഓസീസിനെ വിറപ്പിച്ച് ബംഗ്ലാദേശ്; ആദ്യ ദിനം എട്ട് വിക്കറ്റ് വീഴ്‌ത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies