തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികരണവുമായി അടൂർ ഗോപാലകൃഷ്ണൻ. ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചതെന്നും കോടതി പറയും വരെ കേസിൽ ദിലീപ് നിരപരാധിയാണെന്നേ കരുതൂവെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനത്ത് നിന്നും രാജിവച്ച കാര്യം അറിയിക്കാൻ മാദ്ധ്യമങ്ങളെ കാണുന്നതിനിടെയാണ് അടൂരിന്റെ പ്രതികരണം.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന ശങ്കർ മോഹൻ രാജിവച്ചതിന് പിന്നാലെയായിരുന്നു അടൂരിന്റെയും പുറത്തുപോകൽ. ശങ്കർ മോഹനനെതിരെ വിദ്യാർത്ഥികൾ ഗൗരവമായ പരാതികൾ ഉന്നയിച്ചപ്പോഴും ഡയറക്ടറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ചെയർമാനായ അടൂർ സ്വീകരിച്ചത്. വിദ്യാർത്ഥി സമരത്തോട് വിയോജിച്ച അടൂരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നു. ഇതിന് പിന്നാലെയാണ് രാജി.
Comments