ലക്നൗ: ഉത്തർപ്രദേശിലെ മഥുരയിൽ വൻ തീപിടിത്തം. മഥുരയിലെ വസ്ത്രശാലയിലാണ് തീപിടിത്തമുണ്ടായത്. ബഹുനിലകെട്ടിടത്തിന്റെ ഒന്നും രണ്ടും മൂന്നും നിലകളിലേക്ക് തീ പടർന്നു. ആളപായമില്ല.
തീപിടിത്തമുണ്ടായതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. ഒരുപാട് സമയമെടുത്തെങ്കിലും തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
തീപിടിത്തത്തിൽ ഷോറൂം മുഴുവൻ കത്തിനശിച്ചതായി ഷോറൂമിന് സമീപത്തെ ഹോട്ടലുടമ ശ്യാം സിംഗാൾ പറഞ്ഞു. അഗ്നിശമന സേനാംഗങ്ങൾ കൃത്യസമയത്ത് എത്തി. എന്നാൽ, ഷോറൂം മുഴുവനും അപ്പോഴേക്കും കത്തിനശിച്ചു. കോടികളുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും സിംഗാൾ പറഞ്ഞു.
Comments