ഗുവാഹത്തി: ഫുട്ബോൾ താരം മഞ്ജിത് രാഭ റോഡപകടത്തിൽ മരിച്ചു. അസമിലെ ഗോൾപാറ ജില്ലയിൽ ഗോൽപ്പാരയിലെ ഗസപ്പാരയിൽ വെച്ചാണ് അപകടം. അമിത വേഗതയിലായിരുന്ന മഞ്ജിത് രാഭയുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കുർബാൻ അലിയെന്നയാളും മരിച്ചു. പരിക്കേറ്റ സൗരവ് രാഭ, പ്രവീൺ സുൽത്താന എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ജിഎസ്എ ഫുഡ്ബോൾ ലീഗിൽ സൺറൈസ് ടീമംഗമാണ് രാഭ. അസം ഫുട്ബോൾ അസോസിയേഷന്റെ കീഴിലുള്ള നുമാലിഗഡ് റിഫൈനറി ലിമിറ്റഡ് ഫുട്ബോൾ അക്കാദമിയിൽ നിന്നാണ് രാഭ കരിയർ ആരംഭിച്ചത്.
Comments