ന്യൂഡൽഹി: ഉത്തർപ്രദേശിലെ ശ്രാവസ്ഥി-കപിലവസ്തു സാംസ്കാരിക കേന്ദ്രങ്ങൾക്ക് ആത്മീയ ചൈതന്യമേകാൻ 360 ഡിഗ്രിയിൽ ഗൗതമബുദ്ധന്റ ജീവിതകഥ ഒരുങ്ങുന്നു. ഏഷ്യയിലെ എറ്റവും വലിയ അനിമേറ്റഡ് ഡിസൈൻ സ്റ്റുഡിയായ ചരുവി ഡിസൈൻസാണ് ഗൗതമ ബൂദ്ധന്റെ പുണ്യ ജീവിതം ആനിമേറ്റഡ് രൂപത്തിലാക്കിയത്.
ബുദ്ധിസ്റ്റ് സ്വദേശി ദർശന്റെ ഭാഗമായാണ് ശ്രാവസ്ഥി- കപിലവസ്തു സാംസ്കാരിക കേന്ദ്രങ്ങൾ കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക കേന്ദ്രത്തിൽ സ്ഥിരം പ്രദർശനത്തിനായാണ് പൂർണ്ണ സാങ്കേതിക മികവിൽ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ അനിമേഷൻ ഡിസൈൻ സ്റ്റുഡിയോയായ ചരുവി ഡിസൈൻസ് മൂന്ന് വർഷം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. മുപ്പത് മിനുട്ടിന്റെ രണ്ട് ഭാഗങ്ങളായാണ് ബുദ്ധന്റെ മുഴുവൻ ജീവിതവും ഉൾപ്പെടുത്തിയിരിക്കുന്നത്. സാസ്കാരിക കേന്ദ്രത്തിന്റെ ഏത് കോണിൽ നിന്നാലും ഒരേ തരത്തിള്ള ദൃശ്യാനുഭവം സമ്മാനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.
ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും അനന്തസാധ്യതൾ അത്യാധുനിക 360- ഡിഗ്രി സാങ്കതിക വിദ്യയിലൂടെ അവതരിപ്പിക്കുന്ന ചിത്രം വിശ്വാസികൾക്കും സഞ്ചാരികൾക്കും പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കും. ഗൗതമ ബുദ്ധന്റെ ജീവിതത്തെ കുറിച്ച് ലഭ്യമാകുന്ന സ്രോതസ്സുകൾ മുഴുവൻ ഉപയോഗപ്പെടുത്തിയാണ് ചിത്രം പൂർത്തിയാക്കിയതെന്ന് ചരുവി ഡിസൈൻ ലാബിന്റെ സഹ സ്ഥാപകനായ ചരുവി അഗർവാൾ പറഞ്ഞു. ലോകപ്രശസ്ത വിഷ്വൽ ആർട്ടിസ്റ്റും പുരസ്കാര ജേതാവുമായാണ് ചരുവി അഗർവാൾ.
യുകെ, യുഎസ്, ഫ്രാൻസ്, ജപ്പാൻ, സൗത്ത് കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ശ്രാവസ്ഥി-കപിലവസ്തു സന്ദർശിക്കാൻ എത്തുന്നത്. ഗൗതമ ബുദ്ധൻ തന്റെ ആത്മീയ ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവഴിച്ചത് ഉത്തർപ്രദേശിലെ കപിലവസ്തുവിലും ശ്രാവസ്ഥിയിലുമാണ്.
Comments