തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ പ്രതികരണവുമായി യുവമോർച്ച. യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും ഭേദമെന്നാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പ്രതികരിച്ചത്.
കേരളത്തിൽ തൊഴിലില്ലായ്മ പാരമ്യത്തിലാണ്. അത് പരിഹരിക്കാൻ യാതൊരു നിർദ്ദേശവും ഇല്ലാത്ത ബജറ്റാണ് ബാലഗോപാൽ അവതരിപ്പിച്ചത്. കേരളാ യുവതയെ വഞ്ചിക്കുന്നതാണ് ബജറ്റ്.ധനമന്ത്രി യുവാക്കൾക്ക് ഒരു മുഴം കയർ നൽകുന്നതായിരുന്നു ഇതിലും നല്ലതെന്നാണ് സി ആർ പ്രഫുൽ കൃഷ്ണൻ പരിഹസിച്ചത്. ബജറ്റ്പ്രസംഗം കേന്ദ്രവിരുദ്ധ പ്രസംഗമാക്കാനാണ് ധനകാര്യമന്ത്രി ശ്രമിച്ചത്.കേരളത്തിലെ യുവാക്കൾ തൊഴിലിന് വേണ്ടി നാട് വിട്ട് പോകുന്നു എന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ തൊഴിൽ സാധ്യതകളെ കുറിച്ച് യാതൊന്നും മിണ്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പെട്രോളിനും ഡീസലിനും നികുതി കുറച്ചപ്പോൾ ഒരു പൈസ പോലും കുറക്കാത്ത സർക്കാർ രണ്ട് രൂപ സെസ് ചുമത്തി ജനങ്ങളെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി സെസ് കൂട്ടി,വാഹന നികുതി കൂട്ടി അങ്ങനെ സമസ്ത മേഖലയിലും വില വർദ്ധനവ് ഉണ്ടാക്കുന്നതാണ് ബജറ്റെന്നും ജനങ്ങളെ ദ്രോഹിക്കുന്ന ബജറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയരുമെന്നുംപ്രഫുൽപറഞ്ഞു.
Comments