റാഞ്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഝാർഖണ്ഡ് സന്ദർശിക്കും. രാവിലെ റാഞ്ചിയിലെത്തുന്ന അമിത് ഷാ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും. ദിയോഘറിലെ ബാബ ബൈദ്യനാഥിൽ ദർശനം നടത്തിയാണ് അദ്ദേഹം നാളത്തനെ പര്യടനം ആരംഭിക്കുന്നത്.
ദിയോഘറിലെ ഇഫ്കോ നാനോ യൂറിയ പ്ലാന്റിന് അമിത് ഷാ തറക്കല്ലിടും. ശേഷം ബിജെപിയുടെ വിജയ് സങ്കൽപ് റാലിയിലും രാമകൃഷ്ണ മിഷൻ സ്കൂളിലെ ശതാബ്ദി ആഘോഷ പരിപാടിയിലും പങ്കെടുക്കും.
ഒരു മാസത്തിനിടെ ആഭ്യന്തര മന്ത്രിയുടെ രണ്ടാമത്തെ ഝാർഖണ്ഡ് സന്ദർശനമാണിത്. ജനുവരി 6 ന് അമിത് ഷാ തലസ്ഥാനമായ റാഞ്ചിയിൽ സന്ദർശനം നടത്തിയിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സംസ്ഥാനത്ത് സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായാണ് അദ്ദേഹം തുടർച്ചയായി ഝാർഖണ്ഡ് സന്ദർശിക്കുന്നത്.
Comments